പ്രവാസി രിസാല പ്രചാരണ കാമ്പയിനു തുടക്കമായി

കുവൈത്ത് സിറ്റി: ഈ വര്‍ഷത്തെ പ്രവാസി രിസാല പ്രചാരണ ക്യാമ്പയിന് കുവൈത്തില്‍ തുടക്കമായി. ‘അക്ഷരങ്ങള്‍ വാചാലമാകുന്നു’ എന്ന പ്രമേയവുമായി ഏപ്രില്‍ 01 മുതല്‍ 30 വരെ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകളുമായാണ് ഈവര്‍ഷത്തെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഒരു പതിറ്റാണ്ടായി പ്രവാസ ലോകത്തെ വായനാ മുറികളിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാണ് രിസാല. സാംസ്‌കാരിക വായനയുടെ നേര്‍സാക്ഷ്യവുമായി കരുത്തുറ്റ യൗവനങ്ങളെ സൃഷ്ടിക്കുന്നതില്‍ രിസാല എന്നും മുന്നിലാണ്.
പ്രചാരണ കാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ബഹു: പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി നിര്‍വഹിച്ചു. ഐ സി എഫ് കുവൈത്ത് പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ദാരിമി, ജന.സെക്രട്ടറി അഡ്വ. തന്‍വീര്‍ ഉമര്‍, ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ കണ്‍വീനര്‍ നൗഫല്‍ ചിറയില്‍, അബ്ദുല്‍ ബാരി നദ്‌വി, അലവി സഖാഫി തെഞ്ചേരി, അബ്ദുല്ല വടകര, സ്വാദിഖ് കൊയിലാണ്ടി, ജാഫര്‍ ചപ്പാരപ്പടവ് തുടങ്ങിയവര്‍ സംബന്ധിച്ചു. ശിഹാബ് വാണിയന്നൂര്‍, എഞ്ചിനീയര്‍ അബൂബക്കര്‍ സിദ്ദീഖ് കൂട്ടായി, അന്‍വര്‍ ബെലക്കാട്, റാശിദ് ചെറുശ്ശോല, അബ്ദുല്‍ റശീദ് മോങ്ങം, സലീം കൊച്ചനൂര്‍, അബ്ദുല്‍ റശീദ് ചപ്പാരപ്പടവ്, ജസാം കുണ്ടുങ്ങല്‍, നവാഫ് ചപ്പാരപ്പടവ്, ശിഹാബ് വാരം തുടങ്ങിയവര്‍ ദേശീയ തലത്തില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

Leave a Reply