ദുബൈ നോർത്ത് സാഹിത്യോത്സവിൽ ഖിസൈസ് സെക്ടർ ജേതാക്കൾ


ദുബൈ : കലാലയം സാംസ്കാരിക വേദി ദുബൈ നോർത്ത് സെൻട്രൽ പതിനൊന്നാമത് എഡിഷൻ സാഹിത്യോത്സവിൽ ഖിസൈസ് സെക്ടർ ജേതാക്കളായി
ജനുവരി 24 വെള്ളിയാഴ്ച മുഹൈസിന ഓക്സ്ഫോർഡ് സ്കൂളിലായിരുന്നു പരിപാടി നടന്നത്‌. 329 പോയിന്റുകളാണ്‌ ഖിസൈസ് സെക്ടർ നേടിയത്‌. അബുഹൈൽ സെക്ടർ (326 പോയിന്റുകൾ), ഇത്തിഹാദ് സെക്ടർ (294 പോയിന്റുകൾ) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
7 സെക്ടർ ടീമുകൾ 6 വേദികളിലായി കഥാ-കവിതാ രചന, ചിത്ര രചന, അറബിക് കാലിഗ്രാഫി, പുസ്തകവായന, മാപ്പിളപ്പാട്ട്, ദഫ്‌ മുട്ട്, ഖവാലി, സീറാ പാരായണം തുടങ്ങിയ 98 മത്സര ഇനങ്ങളിൽ 861 മത്സരാർത്ഥികൾ പങ്കെടുത്തു.
സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് അലി സൈനിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമം ഐ സി എഫ് ദുബൈ സെൻട്രൽ പ്രസിഡന്റ് അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി ഉദ്ഘാടനം ചെയ്‌തു. കലയും സാഹിത്യവും മാനവിക സമൂഹത്തിന്റെ നന്മക്കായി ഉപയോഗപ്പെടുത്തുന്ന സാഹിത്യോത്സവുകൾ വലിയ മാതൃകയാണെന്ന് അദ്ദേഹം ഉണർത്തി. ആർ എസ് സി ഗൾഫ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം അഹ്മദ് ഷെറിൻ സന്ദേശ പ്രഭാഷണം നടത്തി. നെല്ലറ ഗ്രൂപ്പ് എം ഡി ഷംസുദ്ദീൻ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. മർകസ് ഗ്രൂപ്പ് പി ആർ ഒ മർസൂഖ് സഅദി മർകസ് സമ്മേളനപ്രചരണ പ്രഭാഷണം നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ സലീം ആർ ഇ സി, ദുബൈ മർകസ് ജനറൽ സെക്രട്ടറി ഫളൽ മട്ടന്നൂർ, നാഷനൽ രിസാല കൺവീനർ ഷമീർ പി ടി, സെൻട്രൽ ജനറൽ കൺവീനർ ഫൈസൽ സി എ, സെൻട്രൽ സംഘടന കൺവീനർ ഷഫീഖ് എഞ്ചിനീയർ മറ്റു സാമൂഹിക സാംസ്കാരിക രംഗത്തെ പ്രധിനിധികൾ പങ്കെടുത്തു. സെൻട്രൽ ചെയർമാൻ സൈദ് സഖാഫി സ്വാഗതവും, സെൻട്രൽ കലാലയം കൺവീനർ ഫസലുറഹ്മാൻ ശാമിൽ ഇർഫാനി നന്ദിയും പറഞ്ഞു.

Leave a Reply