ആർ എസ് സി റിയാദ് നോർത്ത് സെൻട്രൽ മൈ ഫോളിയോ ശിലാപശാലയും അപ്ലിക്കേഷൻ ലോഞ്ചിങ്ങും നടത്തി

റിയാദ് : ആർ എസ് സി റിയാദ് നോർത്ത് സെൻട്രലിനു കീഴിൽ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ രേഖപ്പെടുത്തുന്നതിന് വേണ്ടിയുള്ള മൈ ഫോളിയോ ശിലാപശാല നടത്തി. മൈ ഫോളിയോ മൊബൈൽ ആപ്ലിക്കേഷൻ ഗൾഫ് കൗസിൽ അംഗം ജാബിർ ജലാലി ലോഞ്ച് ചെയ്തു.വ്യക്തി ജീവിതത്തിൽ സാമ്പത്തിക ഇടപാടുകളിലെയും വിനിയോഗത്തിലെയും സൂക്ഷ്മതയും സുതാര്യതയും വളരെ പ്രധാനമാണെന്ന് ശില്പശാലയിൽ ഉബൈദ് സഖാഫി കോട്ടക്കൽ അഭിപ്രായപ്പെട്ടു . സ്വന്തം ജീവിതത്തിലെ വരുമാനങ്ങളുടെയും ചെലവുകളുടെയും കണക്കുകളും വിവരങ്ങളും കൃത്യമായി പേപ്പറിൽ എഴുതി സൂക്ഷിക്കുന്നതിന് പകരമായി ഒരു ഡിജിറ്റലൈസ്‌ഡ്‌ ആപ്ലിക്കേഷൻ രൂപത്തിലാണ് മൈ ഫോളിയോ സംവിധാനിച്ചിട്ടുള്ളത്.
ഓൺലൈൻ സംവിധാനത്തിലൂടെ നടന്ന പരിപാടിയിൽ ഉമർ അസ്ലമിയുടെ അധ്യക്ഷതയിൽ ആർ എസ് സി സൗദി ഈസ്റ്റ് നാഷനൽ ജനറൽ കൺവീനർ കബീർ ചേളാരി ഉത്‌ഘാടനം നിർവഹിച്ചു.
മൈ ഫോളിയോ ആപ്ലിക്കേഷൻ ഉപയോഗവുമായി ബന്ധപ്പെട്ട ഡെമോ നൗഫൽ പട്ടാമ്പി അവതരിപ്പിക്കുകയും സംശയങ്ങൾക്ക് മറുപടി പറയുകയും ചെയ്തു.
ഉമറലി കോട്ടക്കൽ , ഫഹദ് മഹ്‌ളറ എന്നിവർ സംസാരിച്ചു.പരിപാടിയിൽ ഇബ്രാഹിം ഹിമമി സ്വാഗതവും സുഹൈൽ നന്ദിയും പറഞ്ഞു.

Leave a Reply