ഫാസിസ്റ്റു ശക്തികൾ മൂല്യം നഷ്ടപെട്ട കോമാളിക്കൂട്ടം : Dr. കെ.എസ്. മാധവൻ

റിയാദ് : “ന്യൂ നോർമൽ യുവത്വം മാരികൾക്ക് ലോക്കിടും” എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗൾഫിലെ 916 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യൂനിറ്റ് സമ്മേളനത്തിന്റെ ഭാഗമായി റിയാദ് നോർത്ത് കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിച്ച ‘ടോക്ക് അപ്പ്’ സമാപിച്ചു. “സാംസ്‌കാരിക ഫാസിസത്തിന്റെ സാമൂഹിക കുടിയേറ്റം” എന്ന വിഷയത്തിലായിരുന്നു ചർച്ച സംഘടിപ്പിച്ചത്. സൂം അപ്ലിക്കേഷൻ വഴി നടന്ന പരിപാടി മികച്ച പാർലി മെൻറ്റേറിയനും മുൻ മന്ത്രിയുമായ NK പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആഗോള തലത്തിൽ സമൂഹം നേരിടുന്ന ഗുരുതരമായ മാരികളെ പ്രതിരോധിക്കാൻ യുവത്വത്തിന് സാധിക്കുമെന്ന് അദ്ധേഹം പറഞ്ഞു.

പ്രമുഖ എഴുത്തുകാരനായ Dr. കെ.എസ്. മാധവൻ, SSF കേരള സെക്രട്ടറി സി.എൻ. ജാഫർ എന്നിവർ വിഷയാവതരണങ്ങൾ നടത്തി. ഫാസിസ്റ്റു ശക്തികൾ ധാർമിക ബോധമില്ലാത്ത മൂല്യം നഷ്ടപെട്ട ഒരു കോമാളി കൂട്ടമാണെന്നും സാഹിത്യത്തെയും സാംസ്‌കാരിക നായകന്മാരെയും അവർ എന്നും ഭയപ്പെട്ടിരുന്നു എന്നും സംഗമം അഭിപ്രായപ്പെട്ടു. ആർ എസ് സി ഗൾഫ് കൗൺസിൽ അംഗം VPK മുഹമ്മദ്‌ മോഡറേറ്റർ ആയിരുന്നു.

റിയാദിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, സാമൂഹ്യ പ്രവർത്തകൻ TN സുബ്രഹ്മണ്യൻ (കേളി) മുനീർ കൊടുങ്ങല്ലൂർ എന്നിവർ പ്രതികരിച്ചു.
നൗഫൽ പട്ടാമ്പി സ്വാഗതവും അഷ്‌കർ മഴൂർ നന്ദിയും പറഞ്ഞു

Leave a Reply