വിസ്ഡം ഓണ്‍ലൈന്‍ കോഴ്‌സ്; പ്രഥമ ബാച്ച് പഠനം പൂര്‍ത്തിയാക്കി

ദുബൈ: ആര്‍ എസ് സി ദുബൈ നോര്‍ത്ത് വിസ്ഡം സമിതിയും ജറാസോ ഇന്‍സ്റ്റിട്യൂട്ടും സംയുക്തമായി തുടക്കം കുറിച്ച ഓണ്‍ലൈന്‍ സെര്‍ട്ടിഫിക്കേഷന്‍ കോഴ്‌സിന്റെ പ്രഥമ ബാച്ച് പഠനം പൂര്‍ത്തിയാക്കി. ആര്‍ എസ് സി ക്ക് കീഴില്‍ വിസ്ഡം നടത്തിവരുന്ന വിദ്യാഭ്യാസ, കരിയര്‍, തൊഴില്‍ മേഖലയിലെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഓണ്‍ലൈന്‍ കോഴ്സിന് തുടക്കം കുറിച്ചത്. CMA-US ന്റെ മൂന്ന് ബാച്ചുകള്‍ക്ക് നേരത്തെ ട്രൈനിംഗ് നല്‍കിയിരുന്നു. കൂടാതെ ജോബ് ഗൈഡന്‍സ്, വിസ്ഡം കമ്മ്യൂണുകള്‍ എന്നിവ നടത്തിവരുന്നു.ജറാസോ ഇന്‍സ്റ്റിട്യൂട്ടില്‍ വെച്ചു നടന്ന സെറിമണിയില്‍ സെര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു. ആര്‍ എസ് സി ഗള്‍ഫ് വിസ്ഡം കണ്‍വീനര്‍ അബ്ദുല്‍ അഹദ് ഉത്ഘാടനം ചെയ്ത സംഗമത്തില്‍ നൗഫല്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. ഡോ. അതീഖ് ബുഖാരി, സൈദ് സഖാഫി വെണ്ണക്കോട്, മുഹമ്മദ് ശകീര്‍, CMA റിയാസ് കെ ബീരാന്‍ (ട്രൈനര്‍) എന്നിവര്‍ സംസാരിച്ചു. അക്കൗണ്ട്‌സ് ജനറല്‍ കോഴ്‌സില്‍ 35 വിദ്യാര്‍ഥികളാണ് KHDA അപ്പ്രൂവലോടു കൂടിയ സെര്‍ട്ടിഫിക്കേറ്റ് കരഗതമാക്കിയത്. സര്‍ട്ടിഫിക്കേറ്റ് പ്രകാശനം ജറാസോ ഇന്‍സ്റ്റിട്യൂട്ട് മാര്‍ക്കറ്റിംഗ് മാനേജര്‍ അസ്ഹര്‍ നിര്‍വഹിച്ചു. ഫൈസല്‍ സി എ സ്വാഗതവും നൗഫല്‍ കുനിയില്‍ നന്ദിയും പറഞ്ഞു.

Leave a Reply