നിലപാടുകളുടെ പൊരുളറിഞ്ഞ്‌ ‘ഡയലോഗ്’ സാംസ്കാരിക സംവാദം

ഷാർജ: ‘നിലപാടുകളുടെ ടൂൾ കിറ്റ്’ എന്ന ശീർഷകത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗൾഫിലെ ഏഴ് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു വരുന്ന ‘ഡയലോഗ്’ നിലപാടുകളുടെ അകവും പുറവും സംവാദാത്മക പോർമുഖം തുറന്ന് തുടക്കമായി

ഭാഷക്കും സംസ്കാരത്തിനും വായനയിലൂടെ ഉള്ളറിഞ്ഞു നിലപാടുകൾ രൂപപ്പെടുത്തണമെന്ന് സാഹിത്യകാരൻ പി കെ പോക്കർ അഭിപ്രായപ്പെട്ടു.
യു എ ഇ നാഷനൽ ‘ഡയലോഗ്’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ കെ ദിനേശൻ, സഫറുള്ള പാലപ്പെട്ടി, താജുദ്ധീൻ വെളിമുക്ക് തുടങ്ങിയവർ സംസാരിച്ചു.

ജൂൺ രണ്ടിന് സൗദി വെസ്റ്റിൽ ‘ഡയലോഗ്’ മാധ്യമ പ്രവർത്തകൻ മുസ്തഫ പി എറക്കൽ ഉദ്ഘാടനം ചെയ്യും.
ജൂൺ നാലിന് ഖത്തറിൽ സാഹിത്യകാരൻ കെ പി രാമനുണ്ണി, കവി പ്രദീപ് രാമനാട്ടുകര എന്നിവരും
സൗദി ഈസ്റ്റിൽ സാംസ്കാരിക പ്രവർത്തകൻ കെ ഇ എൻ, ആൽബിൻ ജോസഫ് തുടങ്ങിയവർ സംബന്ധിക്കും.
ജൂൺ പത്തിനകം കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നിവിടങ്ങളിലും ‘ഡയലോഗ്’ സംഘടിപ്പിക്കും

Leave a Reply