ഇരുണ്ട കാലത്തെ സർഗാത്മക പ്രവർത്തനങ്ങൾ സമരമാണ് : പ്രവാസി സാഹിത്യോത്സവ്

ഖത്തർ : ഇരുണ്ട കാലത്തെ സർഗാത്മക പ്രവർത്തനങ്ങൾ സമരമാണെന്നും അകലം പാലിക്കുന്ന ഈ സമയത്ത് അടുപ്പിച്ചു നിർത്താൻ കലാ സാഹിത്യ പ്രവർത്തനങ്ങൾക്കാകുന്നുണ്ടെന്നും പ്രവാസി സാഹിത്യോത്സവിനോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം അഭിപ്രായപ്പെട്ടു.
അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉത്ഘാടനം ചെയ്തു

സംസ്കാരം എന്തെന്ന് സമ്പൂർണ വിവരം നൽകിയത് മതമാണ്. പ്രവാചകർ പ്രസ്തുത മാതൃക വരച്ചു കാണിച്ചിട്ടുണ്ട്. മത കാര്യങ്ങളിൽ കണിശത പുലർത്തുന്നതോടൊപ്പം മറ്റു മതങ്ങളോട് സ്നേഹത്തിലും സഹ വർത്വത്തിലും പ്രവർത്തിക്കണമെന്നും മാനവിക ഐക്യം പൂത്തുലയണമെന്നും കാന്തപുരം ഉണർത്തി

ഭൗതികമായ അകലം പാലിക്കലിന്റെ ഈ കാലത്ത് നമ്മെയെല്ലാം ആത്മീയമായി അടുപ്പിച്ച് നിർത്തുന്നത് മനുഷ്യാത്മാവിന്റെ ഏറ്റവും അഗാധവും സുന്ദരവുമായ ആവിഷ്ക്കാരങ്ങളായ കലാ സാഹിത്യങ്ങളാണെന്ന് പ്രശസ്ത കവി സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.
സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യം ശക്തമായ ഭാഷയിലൂടെ കാലത്തെ അടയാളപ്പെടുത്താനുള്ള ഉപാധിയാണ്.
അത് ജീവിതത്തിൽ എല്ലാ വൈരുധ്യങ്ങളെയും ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം ഉണർത്തി

മനുഷ്യത്വത്തെ വളർത്താനും ധാർമികത ഉയർത്തിപ്പിടിക്കാനും സർഗാത്മകതയുടെ പാതയിലൂടെ സഞ്ചരിക്കാനും സാഹിത്യോത്സവ് കാരണമാകുന്നുവെന്ന് എഴുത്തുകാരൻ കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു.
പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണവും, ടി എ അലിഅക്ബർ സന്ദേശ പ്രഭാഷണവും നടത്തി.
സിറാജ് മാട്ടിൽ സ്വാഗതവും അൻസാർ കൊട്ടുകാട് നന്ദിയും പറഞ്ഞു

Leave a Reply