സൗദി വെസ്റ്റ് ആർ.എസ്‌.സി നോട്ടെക്ക് എക്സ്പോ 2022 സമാപിച്ചു

യാമ്പു : വൈജ്ഞാനിക സാങ്കേതിക നവ സങ്കേതങ്ങളെ പരിചയപ്പെടുത്തുന്നതിനും പഠനവിധേയമാക്കുന്നതിനുമായി വൈജ്ഞാനിക സാങ്കേതിക പ്രദർശനം സഊദി വെസ്റ്റ് നാഷനൽ നോട്ടെക് യാമ്പുവിൽ സംഘടിപ്പിച്ചു. അൽ മനാർ ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന നോട്ടെക്ക് ആഷിക് സഖാഫി പൊന്മളയുടെ അദ്ധ്യക്ഷതയിൽ ഐ സി എഫ് യാമ്പു സെൻട്രൽ അഡ്‌മിൻ സെക്രട്ടറി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.അനീസ് യു ബിവണ്ടിവാല (ബോംബെ) മുഖ്യ അതിഥി ആയിരുന്നു. സമീർ മാസ്റ്റർ,ഗഫൂർ ചെറുകുന്ന് , സൽമാൻ വെങ്ങളം, ത്വൽഹത്തുകൊളത്തറ എന്നിവർ സംബന്ധിച്ചു. ശിഹാബ് കുറുകത്താണി സ്വാഗതവും റാഷിദ് മാട്ടൂൽ നന്ദിയും പറഞ്ഞു.

ഉച്ചക്ക് രണ്ടു മണിക്ക് സാദിഖ് ചാലിയറിന്റെ നേത്രത്വത്തിൽ നടന്ന സംഗമത്തിൽ സൗദി വെസ്റ്റ് നാഷനൽ ഏർപ്പെടുത്തിയ നോട്ടക്ക് അവാർഡ് വിതരണം നടന്നു.ആധുനിക ശാസ്ത്ര സാങ്കേതിക മേഖലയിലെ നവീനതകളും ടെക്നോളജി, പ്രൊഫഷനൽ രംഗത്തെ സാധ്യതകളും പ്രദർശിപ്പിക്കുന്ന മത്സരങ്ങൾ, ആസ്വാദനങ്ങൾ എന്നിവ നടന്നു.

കരിയർ എക്‌സ്‌പോ, വിവിധ പവലിയനുകൾ, ജോബ് ഫെയർ, മെഡിക്കൽ ചെക്കിങ്ങ്, ജൂനിയർ, സെക്കണ്ടറി സീനിയർ, ജനറൽ എന്നി വിഭാഗങ്ങളിലായി ദി ബ്രൈൻ, സയൻസ് ക്വിസ്, ടെക്‌നിക്കൽ ക്വിസ്, ഈ പോസ്റ്റർ, കരിയർ ഗൈഡൻസ്, സ്പോട്ട് ക്രാഫ്റ്റിങ്, സെമിന, ലെജണ്ടറി, വ്‌ളോഗ്, കരിയർ പോയിന്റ് , ഷീക്രാഫ്റ്റ് തുടങ്ങിയ മത്സരങ്ങളും നടന്നു. വൈകിട്ട് എട്ടു മണിക്ക് നടന്ന സമാപനസെഷൻ വെസ്റ്റ് നാഷനൽ ചെയർമാൻ ആഷിക് സഖാഫിയുടെ അദ്യക്ഷതയിൽ എസ് എസ് എഫ് ഇന്ത്യ ഫിനാൻസ് സെക്രട്ടറിയും മർകസ് ത്വയ്ബ ഗാർഡൻ ഡയരക്ടറുമായ സുഹൈറുദ്ധീൻ നൂറാനി ഉൽഘാടനം ചെയ്തു. സുജീർ പുത്തൻപള്ളി വിജയികളെ പ്രഖ്യാപിച്ചു.

ടീം ജിദ്ധ സിറ്റി ഒന്നാം സ്ഥാനവും ജിദ്ധ നോർത്ത് രണ്ടും മക്ക മൂന്നാം സ്ഥാനവും നേടി. മത്സരത്തിൽ വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റുംവിതരണം നടന്നു. ശങ്കർ ഇളങ്കൂർ (ഓ ഐ സി സി )ഷാജി കാപ്പിൽ (അൽ മനാർ സ്‌കൂൾ ) നാസർ മാനു (കെ എം സി സി ), മുഹമ്മദ് സഖാഫി (ഐ സി എഫ്), അനീസുദ്ധീൻ ചെറുകുളമ്പ് (ഗൾഫ് മാധ്യമം), ഗഫൂർ വഴക്കാട് (മർകസ് ), അഷ്‌കർ വണ്ടൂർ, സിദ്ധീകുൽ അക്‌ബർ, യാസർ അറഫാത്, ഖലീൽ കൊളപ്പുറം,ഫൈസൽ വഴക്കാട്, നൗഫൽ എറണാകുളം,ബഷീർ തൃപയാർ, മൻസൂർ ചുണ്ടമ്പറ്റ തുടങ്ങിയവർ സംബന്ധിച്ചു. കൺവീനർ അബ്ദുറഹ്‌മാൻ മയ്യിൽ സ്വാഗതവും ശരീഫ് കൊടുവള്ളി നന്ദിയും പറഞ്ഞു.

Leave a Reply