“രിസല്ലി’; രിസാല സ്റ്റഡി സര്‍ക്കിള്‍
ചാറ്റ് ബോട്ട് ലോഞ്ച് ചെയ്തു

ദുബൈ: നവ സാങ്കേതിക വിദ്യയുടെ ഭാഗമായ ആർ എസ് സി ചാറ്റ് ബോട്ട് “രിസല്ലി’യുടെ ലോഞ്ചിങ് കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ ബുഖാരി നിർവഹിച്ചു. സാംസ്‌കാരിക സമൂഹ നിര്‍മിതിക്ക് സാങ്കേതിക വിദ്യയുടെ മാതൃകയും, പുതുതലമുറക്ക് സംഘടനയെ പരിചയപ്പെടാന്‍ ജനറേറ്റീവ് പ്രീട്രൈന്‍ണ്ട് ട്രാന്‍സ്ഫോര്‍മര്‍ (ജി.പി.റ്റി) മാതൃകയിലുമാണ് ആര്‍ എസ് സി ചാറ്റ് ബോട്ട് സംവിധാനിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ചാറ്റ് ബോട്ട് പ്രവര്‍ത്തിക്കുന്നത്.
മലയാള ഭാഷയില്‍ സംഘടന വിവരങ്ങള്‍ നല്‍കുന്ന ചാറ്റ് ബോട്ടിന്റെ ബീറ്റാ വേര്‍ഷനാണ് ഇപ്പോള്‍ പുറത്തിറക്കിയത്. സംഘടന ലക്ഷ്യം, പദ്ധതി, സേവനം, തുടങ്ങിയ വിവരങ്ങള്‍ റോബോട്ടിന്റെ സഹായത്തോടെ ചാറ്റ് ബോട്ടിലൂടെ അറിയാന്‍ സാധിക്കും.

യു എ ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, ജർമനി, ഈജിപ്‌ത്, സ്‌കോട്‌ലാന്‍ഡ്‌, മാൽദീവ്സ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ ആർ എസ് സിയുടെ പ്രവർത്തനങ്ങളെ കൂടാതെ ഇസ്‌ലാമിക് ടൂറിസം, ചരിത്രം, വിദേശ രാജ്യങ്ങളിലെ പഠന – ജോലി സാധ്യതകൾ അവസരങ്ങൾ തുടങ്ങിയ വ്യത്യസ്ത അറിവുകള്‍ നല്‍കുന്ന പ്രൊഫഷണല്‍ ഗൈഡായും രിസല്ലിയെ വികസിപ്പിക്കും.

Leave a Reply