ദേശീയ തർതീലിന് പ്രൗഢ സമാപനം; ദോഹ സോൺ ജേതാക്കൾ

ദോഹ: വിശുദ്ധ ഖുർആനിന്റെ ജനകീയ പഠന – പാരായണം ലക്ഷ്യം വെച്ച് രിസാല സ്റ്റഡി സർക്കിൾ (ആർ. എസ്. സി) ഖത്വർ നാഷനൽ ഘടകം സംഘടിപ്പിച്ച ആറാം എഡിഷൻ ദേശീയ തർതീലിന് മെസീല ബ്രിട്ടീഷ് മോഡേൺ സ്കൂളിൽ പ്രൗഢ സമാപനം. ഖത്വറിലെ എഴുപത് യൂനിറ്റുകളിലും പതിനാലു സെക്ടറുകളിലും നാലു സോണുകളിലുമായി ഒരു മാസക്കാലം നീണ്ട പ്രോഗ്രാമുകൾക്കാണ് വെളളിയാഴ്ച തിരശ്ശീല വീണത്.
പരിപാടിയിൽ 76 പോയന്റുകൾ നേടി ദോഹ സോൺ ജേതാക്കളായി. എയർപോർട്ട്, അസീസിയ്യ എന്നീ സോണുകൾ യഥാ ക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

നേരത്തെ ഖുർആൻ എക്സ്പോ ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. സ്നേഹമാണ് മാനവികതയുടെ കാതലെന്നും മാനവികത ഇല്ലാതാകുന്ന ഇക്കാലത്ത് സ്നേഹത്തേയും സൗഹൃദത്തേയും വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കൽ വലിയ ധർമമാണെന്നും അതിനു വേണ്ടി ആർ.എസ്.സി നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു

വൈകിട്ട് നാലു മണിക്ക് നടന്ന സമാപന സംഗമം സ്വാഗത സംഘം കൺവീനർ റഹ്മത്തുല്ലാഹ് സഖാഫിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ്. പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ഖുർആനെ സമൂഹത്തിൽ കൂടുതൽ പഠിക്കാനും ചർച്ച ചെയ്യാനും ഇത്തരം പരിപാടികൾക്കാവുമെന്നും ഇന്ത്യയിൽ ദേശീയ തലത്തിൽ എസ്.എസ്. എഫിന് അത്തരം വലിയ ദൗത്യമാണ് നിർവഹിച്ചു കൊണ്ടിരിക്കുന്നതെന്നും ഗോൾഡൻ ഫിഫ്റ്റി പ്രഭാഷണം നടത്തവേ അബ്ദുറശീദ് മാസ്റ്റർ നരിക്കോട് അഭിപ്രായപ്പെട്ടു.
അബ്ദുൽ ജബ്ബാർ സഖാഫി എറണാകുളം ഉദ്ബോധന ഭാഷണം നടത്തി. സയ്യിദ് ജഅ്ഫർ തങ്ങൾ, ബശീർ പുത്തൂപ്പാടം, ബ്രിട്ടീഷ് സ്കൂൾ എം. ഡി ഷാജി, അബ്ദുൽ അസീസ് സഖാഫി പാലോളി, സലാം ഹാജി പാപ്പിനിശ്ശേരി, കരീം ഹാജി കാലടി, മൊയ്തീൻ ഇരിങ്ങല്ലൂർ, അശ്റഫ് സഖാഫി, സജ്ജാദ് മീഞ്ചന്ത, ശകീർ ബുഖാരി, ശഫീഖ് കണ്ണപുരം തുടങ്ങിയവർ സന്നിഹിതരായി.
ഉബൈദ് വയനാട് സ്വാഗതവും ശംസുദ്ദീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a Reply