ആർ എസ് സി സൗദി ഈസ്റ്റ് നാഷനൽ തർതീലിനു പ്രൗഢമായ പരിസമാപ്തി

വിശുദ്ധ ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനായി രിസാല സ്റ്റഡി സർക്കിൾ റമളാനിൽ സംഘടിപ്പിച്ചു വരുന്ന ഖുർആൻ മത്സരങ്ങളുടെ ആറാമത് എഡിഷൻ തർതീൽ ഗ്രാൻഡ് ഫിനാലെ അൽ ഖസീമിൽ പ്രൗഢമായി സമാപിച്ചു. ദമ്മാം, റിയാദ് നോർത്ത്, റിയാദ് സിറ്റി, അൽ ഖസീം, ഹൈയിൽ, അൽ ഖോബാർ, ജുബൈൽ, അൽ ജൗഫ്, അൽ അഹ്‌സ തുടങ്ങിയ 9 സോണുകളിൽനിന്ന് മത്സരിച്ച് വിജയിച്ചെത്തിയ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരികളാണ് ഗ്രാൻ്റ് ഫിനാലെയിൽ മാറ്റുരച്ചത്.

ഖുർആൻ പാരായണം, മനഃപാഠം, ക്വിസ്, രിഹാബുൽ ഖുർആൻ, മുബാഹസ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 20 ഇനങ്ങളിൽ നടന്ന മത്സരങ്ങളിൽ റിയാദ് നോർത്ത്, റിയാദ് സിറ്റി സോണുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി .അൽ ഖോബാർ, ദമ്മാം സോണുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. വിവിധ ഇനങ്ങളിലായി കൂടുതൽ വ്യക്തിഗത പോയിന്റ് നേടിയ റിയാദ് നോർത്ത് സോണിലെ സയ്യിദ് അലവി ഫാളിലിയെ തർതീൽ പ്രതിഭയായി തെരഞ്ഞെടുത്തു.

ഗ്രാൻഡ് ഇഫ്താറോടുകൂടി സമാപിച്ച പരിപാടിയുടെ സമാപന സമ്മേളനം നാഷനൽ ചെയർമാൻ ഇബ്രാഹിം അംജദിയുടെ അദ്ധ്യക്ഷതയിൽ SYS കേരള സാന്ത്വനം ചെയർമാൻ ഡോ. അബ്ദുൽ സലാം മുസ്‌ലിയാർ ദേവർശോല ഉദ്‌ഘാടനം ചെയ്തു. രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ കലാലയം സെക്രട്ടറി സലിം പട്ടുവം തർതീൽ സന്ദേശ പ്രഭാഷണം നടത്തി. SSF ഗോൾഡൻ ഫിഫ്റ്റി ഐക്യദാർഢ്യ സന്ദേശം പ്രവാസി രിസാല മാനേജിങ് ഡയറക്ടർ സിറാജ് വേങ്ങര നിർവഹിച്ചു. ബ്ലഡ് ഡൊണെഷൻ ചാരിറ്റി ഡയറക്ടർ ‌ ഷെയ്ഖ് അബ്ദുൽ റഹ്‌മാൻ അൽ ഫൗസാൻ, ഐ സി എഫ് പ്രൊവിൻസ് അഡ്മിൻ സെക്രട്ടറി ശിഹാബ് സോമ, ഐ സി എഫ് സെൻട്രൽ പ്രസിഡന്റ് ഹംസ മുസ്‌ലിയാർ, ഡോ. മഹ്മൂദ് മൂത്തേടം, സ്വാഗതസംഘം ചെയർമാൻ അബു സ്വാലിഹ് മുസ്‌ലിയാർ എന്നിവർ ആശംസ പ്രസംഗം നടത്തി. KMCC പ്രതിനിധി ബഷീർ വെള്ളില , മാധ്യമ പ്രവർത്തകൻ മുഹമ്മദ് അസ്‌ലം, ഖസീം യൂനിവേഴ്സിറ്റി പ്രൊഫസർ ഡോ.മുഹമ്മദ് ഫൗസാൻ, കളർ ക്രാഫ്റ്റ് ജനറൽ മാനേജർ അഹ്‌മദ്‌ ഫാളി അൽഹർബി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ വിസ്‌ഡം സെക്രട്ടറി കബീർ ചേളാരി വിജയികളെ പ്രഖ്യാപിച്ചു. രിസാല സ്റ്റഡി സർക്കിൾ നാഷനൽ ജനറൽ സെക്രട്ടറി റഊഫ് പാലേരി സ്വാഗതവും, സ്വാഗതസംഘം ജനറൽ കൺവീനർ സിദ്ധീഖ് പുള്ളാട്ട് നന്ദിയും പറഞ്ഞു.

#risala_study_circle

Leave a Reply