ആർ എസ്‌ സി ‘സൽമാബാദ്‌ സെക്ടർ സാഹിത്യോൽസവ്‌’ സൽമാബാദ്‌ സിറ്റി യൂനിറ്റ്‌ ചാമ്പ്യന്മാർ 

ആർ എസ്‌ സി ‘സൽമാബാദ്‌ സെക്ടർ സാഹിത്യോൽസവ്‌’

ആർ എസ്‌ സി ‘സൽമാബാദ്‌ സെക്ടർ സാഹിത്യോൽസവ്‌’ സൽമാബാദ്‌ സിറ്റി യൂനിറ്റ്‌ ചാമ്പ്യന്മാർ

മനാമ : രിസാല സ്റ്റഡി സര്‍ക്കിള്‍ സൽമാബാദ്‌  സെക്ടര്‍ സംഘടിപ്പിച്ച സാഹിത്യോത്സവ് സമാപിച്ചു. സൽമാബാദ്‌ ഐ സി എഫ്‌ ഹാളിൽ  നടന്ന പരിപാടി ഐ സി എഫ് നാഷനൽ അഡ്‌മിൻ സെക്രട്ടറി അബ്ദുൽ സലാം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.സൽമാബാദ്‌  സെക്ടറിലെ 3. യൂനിറ്റില്‍ നിന്നായി അമ്പതിൽ പരം  പ്രതിഭകള്‍ മാറ്റുരച്ച മത്സരത്തില്‍ സൽമാബാദ്‌ സിറ്റി യൂനിറ്റ്‌ ഒന്നാം സ്ഥാനവും സായിദ്‌ ടൗൺ യൂനിറ്റ്‌, ഖമീസ്‌ യൂനിറ്റ്‌  രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. രിസാല സ്റ്റഡി സര്‍ക്കിള്‍ മനാമ സെൻട്രൽ ചെയർമാൻ വിജയികളെ പ്രഖ്യാപിച്ചു. കിഡ്സ്, പ്രൈമറി, ജൂനിയർ, സെകണ്ടറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിൽ ‌മൽസരങ്ങൾ നടന്നു. വിജയികള്‍ക്ക് സമ്മാനം വിതരണം ചെയിതു.
സാഹിത്യോൽസവ്‌ ചടങ്ങില്‍ ഹംസ ഖാലിദ്‌ സഖാഫി അധ്യക്ഷത വഹിച്ചു. ഐ സി എഫ്‌ സെൻട്രൽ ജനറൽ സെക്രട്ടറി റഫീഖ്‌ മാസ്റ്റർ നരിപ്പറ്റ, ആർ എസ്‌ സി നാഷനൽ ജനറൽ കൺവീനർ വി പി കെ മുഹമ്മദ്‌, ശഫീഖ് മുസ്ലിയാർ, ഉമർഹാജി, നാഷനൽ സംഘടന കൺവീനർ അബ്ദുല്ല രണ്ടത്താണി, ആർ എസ്‌ സി നാഷനൽ നേതാക്കളായ അബ്ദുൽ സലാം കോട്ടക്കൽ, അഷ്ഫാഖ്‌ മണിയൂർ ഫൈസൽ അലനല്ലൂർ തുടങ്ങിയവര്‍ സംസാരിച്ചു. സൽമാബാദ്‌  സെക്ടര്‍ ജനറൽ കണ്‍വീനര്‍ ഇർഫാദ്‌  സ്വാഗതവും അഷറഫ്‌ മാഗ്ലൂർ നന്ദിയും പറഞ്ഞു.

Leave a Reply