ഷാര്‍ജ പുസ്തകമേള; പ്രവാസി രിസാല – ഐ പി ബി സ്റ്റാള്‍ ഉത്ഘാടനം ചെയ്തു

ഷാര്‍ജ : അക്ഷരനഗരിയിലെ 36-മത് അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രവാസി രിസാല – ഐ പി ബി സ്റ്റാള്‍ ഷാര്‍ജ ബുക്ക്‌ അതോറിറ്റി സെയില്‍സ് ആന്‍ഡ് മാര്‍കറ്റിംഗ് ഡയറക്ടര്‍ സാലിം ഉമര്‍ സാലിം ഉത്ഘാടനം ചെയ്തു.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ്‌ പ്രവാസി രിസാല സ്റ്റാള്‍ ഒരുക്കുന്നത്. മുസ്ലിം ഇന്ത്യയുടെ ചരിത്ര വായന,മനുഷ്യന്‍ മാംസഭുക്കോ സസ്യഭുക്കോ, മുത്ത് നബിയും പനിനീര്‍പൂക്കളും, കനല്‍ ജീവിതം, നന്മവീട് തുടങ്ങിയ ഐ പി ബി പുറത്തിറക്കിയ പുതിയ ഒട്ടേറെ പുസ്തകങ്ങള്‍ സ്റ്റാളില്‍ ലഭ്യമാണ്.

മുഹമ്മദ്‌ (സ്വ) ദ ലാസ്റ്റ് പ്രൊഫറ്റ് എന്ന ഇംഗ്ലീഷ് പുസ്തകത്തിന്‍റെ മലയാള വിവര്‍ത്തനനം പ്രകാശനവും , പ്രമുഖ എഴുത്തുകാരുടെ നേത്രുത്വത്തില്‍ പുസ്തകചര്‍ച്ചകളും നടക്കും. ഐ പി ബി പുറത്തിറക്കിയ വൌച്ചറുകള്‍ മുഖേന പുസ്തകം വാങ്ങുന്ന വായാനാപ്രേമികള്‍ക്ക് 50% വരെ ഡിസ്കൌണ്ട്  ലഭ്യമാണ്. നവംബര്‍ 11വരെ നീണ്ടുനില്‍ക്കുന്ന പുസ്തകമേളയിലെ ഹാള്‍ നമ്പര്‍ 7 ല്‍ ZD13 എന്ന സ്റ്റാളിലാണ് പ്രവാസി രിസാല – ഐ പി ബി സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്

ഉത്ഘാടന വേദിയില്‍ ദുബൈ സിറാജ് മാനേജര്‍ ശരീഫ് കാരശ്ശേരി,മുസ്തഫ ഇ കെ, മുഹമ്മദ് അലി ചാലില്‍,അബ്ദുല്‍ റഹ്മാന്‍ മാണിയൂര്‍,ഫൈസല്‍ ചെന്ത്രാപിന്നി,ജാസിം തരുവണ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply