റൗദ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു

റിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ റിയാദ്- റൗദ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു.ബഗ്ലഫ് ദുറ ഇസ്തിറാഹയില്‍ നടന്ന സെക്ടര്‍ സാഹിത്യോത്സവില്‍ 67 ഇനങ്ങളിലായി 150 ല്‍ പരം വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികള്‍  മാറ്റുരച്ചു.സെക്ടര്‍ ചെയര്‍മാന്‍ അബ്ദു സലാം മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സംഗമം ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ കണ്‍വീനര്‍ ജാബിറലി പത്തനാപുരം  ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗള്‍ഫ് കൗണ്‍സില്‍ കലാലയം സമിതി അംഗം ഷുക്കൂറലി ചെട്ടിപ്പടി, നാഷണല്‍ ചെയര്‍മാന്‍ മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍, ഐസിഎഫ് സെന്‍ട്രല്‍ സംഘടനാ കണ്‍വീനര്‍ ശമീര്‍ രണ്ടത്താണി, ദഅവാ സെക്രട്ടറി ശറഫുദ്ധീന്‍ നിസാമി, ബഷീര്‍ ചാലിയം, സെന്‍ട്രല്‍ ചെയര്‍മാന്‍ ബഷീര്‍ മിസ്ബാഹി, കണ്‍വീനര്‍ മുനീര്‍ അടിവാരം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വിജയികള്‍ക്കുള്ള സമ്മാന വിതരണം നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗം ലതീഫ് തിരുവമ്പാടി, ശാജല്‍ മടവൂര്‍, സെന്‍ട്രല്‍ കലാലയം കണ്‍വീനര്‍ മുജീബ് തുവ്വക്കാട്, വിസ്ഡം കണ്‍വീനര്‍ റിയാസ് ബക്കര്‍ തുടങ്ങിയവര്‍ നിര്‍വ്വഹിച്ചു. സെക്ടറില്‍ നിന്ന് വിജയിച്ച പ്രതിഭകള്‍ നവംബര്‍ 10,11 തീയതികളില്‍ റിയാദില്‍ നടക്കുന്ന സെന്‍ട്രല്‍ സാഹിത്യോത്സവില്‍ മത്സരിക്കും. ജാബിറലി കൊണ്ടോട്ടി സ്വാഗതവും ജാബിര്‍ വടകര നന്ദിയും പറഞ്ഞു.

Leave a Reply