ആര്‍ എസ് സി റാസൽഖൈമ സെന്‍ട്രല്‍ സാഹിത്യോത്സവ് നഖീൽ സെക്ടർ ജേതാക്കൾ

റാസല്‍ഖൈമ : പാടിയും പറഞ്ഞും എഴുതിയും വരച്ചും ധാർമ്മികതയുടെ അടയാളം തീർത്ത് ആര്‍ എസ് സി  റാസൽ ഖൈമ സെന്‍ട്രല്‍ സാഹിത്യോൽസവ് മർക്കസ് സൽമാനുൽ ഫാരിസിയിൽ നടന്നു . സെക്ടര്‍ സാഹിത്യോത്സവുകളിലെ വിജയികളായ 150 ലേറെ പ്രതിഭകൾ മാറ്റുരച്ച സെന്‍ട്രല്‍ സാഹിത്യോൽസവിൽ 243 പോയിന്റ് നേടി നഖീൽ സെക്ടർ ജേതാക്കളായി. ശാം സെക്ടർ, കോർണീഷ് സെക്ടർ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. 24 പോയിന്റ് നേടി നഖീല്‍ സെക്ടറിൽ നിന്നും  മിൻഹാജ് മുസ്തഫ കലാ പ്രതിഭാ പട്ടവും കരസ്ഥമാക്കി.

അബ്ദുൽ ഹമീദ് മിസ്ബാഹിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സംഗമം  മര്‍ക്കസ് സൽമാനുല്‍ ഫാരിസി ജനസെക്രട്ടറി കേരള  ഹസൻ ഹാജി ഉദ്ഘാടനം ചെയ്തു. ലുലു ഹയ്പ്പര്‍മാര്‍ക്കറ്റ് മാനേജര്‍ ജോണ്‍, മൂസ മുസ്ലിയാർ, ഹനീഫ സഖാഫി ,ശമീർ അവേലം, നൗഫൽ കരുവഞ്ചാൽ  എന്നിവര്‍ വിജയികൾക്ക് സമ്മാന വിതരണം നടത്തി. അബൂബക്കർ ചേലക്കര സ്വാഗതവും ജഹ്ഫർ കണ്ണപുരം നന്ദിയും പറഞ്ഞു.

Posted Under

Leave a Reply