സൗത്ത്‌ സെൻട്രൽ സാഹിത്യോത്സവ്‌ : വക്ര സെക്ടര്‍ ജേതാക്കളായി.

വക്ര : പ്രവാസലോകത്തെ യൗവ്വനങ്ങളിലെ കലാ സാഹിത്യ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനുവേണ്ടി രിസാല സ്റ്റഡി സർക്കിൾ ഗള്ഫ് ‌ നാടുകളില്‍ നടത്തിവരുന്ന സാഹിത്യോത്സവിന്റെ ഭാഗമായി സൗത്ത്‌ സെൻട്രൽ സാഹിത്യോത്സവ്‌ വക്രയിലെ റോയല്‍ പാലസ് ഹോട്ടലില്‍ സമാപിച്ചു.

വിദ്യാർത്ഥി – വിദ്യാർത്ഥിനികളും കുടുംബിനികളുമടക്കം പ്രൈമറി , ജൂനിയര്‍ , സെക്കണ്ടറി, സീനിയര്‍ എന്നി വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. യുനിറ്റ് , സെക്ടര്‍ മത്സരങ്ങളിലെ വിജയികളാണ് സെൻട്രൽ സാഹിത്യോത്സവില്‍ മത്സരിച്ചത്‌.

സെക്ടറുകള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ വക്ര സെക്ടര്‍ ഒന്നാം സ്ഥാനവും സനയിയ്യ സെക്ടര്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വ്യക്തിഗത ഇനങ്ങളിൽ സീനിയർ വിഭാഗത്തിൽ മുഹമ്മദ് റാഷിദ് .കെ .സി . കലാപ്രതിഭയായും, വനിതകൾക്കുള്ള മത്സരങ്ങളിൽ സഹല ഫെമിനാസ് കലാ തിലകമായും തെരഞ്ഞടുത്തു.സെൻട്രൽ സാഹിത്യോത്സവിലെ വിജയികള്‍ ഡിസംബര്‍ 01 നു ബർസാൻ യൂത്ത്‌ സെന്ററിൽ നടക്കുന്ന നാഷനൽ സാഹിത്യോത്സവില്‍ പങ്കടുക്കും

പരിപാടി ഉബൈദ് വയനാടിന്റെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് ഖത്വർ നാഷനൽ കൺവീനർ അബ്ദുൽ ലത്തീഫ് സഖാഫി കോട്ടുമല ഉദ്ഘാടനം ചെയ്തു.വിജയികൾക്കുള്ള സമ്മാനദാനം സയ്യിദ് ശിഹാബ് തങ്ങൾ , യതീന്ദ്രൻ മാസ്റ്റർ, അബ്ദുൽ ഖാദർ ചൊവ്വ എന്നിവർ നിർവഹിച്ചു. സുറൂർ ഉമ്മർ സ്വാഗതവും മൻസൂർ സനയിയ്യ നന്ദിയും പറഞ്ഞു.

Leave a Reply