ഐ പി ബി പുസ്തകങ്ങൾ ഡോ. കെ .കെ എന്‍ കുറുപ്പ് പ്രകാശനം ചെയ്യും

ഷാര്‍ജ  : ഇമാം വഹാബി ഇസ്‌ലാമിന്റെ ‘മുഹമ്മദ്‌ (സ്വ) ദ ലാസ്റ്റ് പ്രോഫറ്റ്’ എന്ന ഇംഗ്ലീഷ് കൃതിയുടെയും, ശുജായി മൊയ്തു മുസ്ലിയാരുടെ  ‘ഫൈളുല്‍  ഫയ്യാള്’ എന്ന അറബി കൃതിയുടെയും മലയാള വിവര്‍ത്തനങ്ങൾ നവംബര്‍ 10  (വെള്ളി) വൈകുന്നേരം 6 ന് ഷാര്‍ജ അന്താരാഷ്‌ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്യപ്പെടും. യഥാക്രമം എ പി കുഞ്ഞാമുവും, ഡോ. സക്കീർ ഹുസൈനുമാണ് വിവർത്തനം ചെയ്തത് . ലിറ്ററേച്ചര്‍ ഫോറത്തിൽ കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. കെ .കെ എന്‍ കുറുപ്പ് പ്രകാശനം ചെയ്യും.  ഡോ.ഹുസൈന്‍ രണ്ടത്താണി , ഡോ. സക്കീര്‍ ഹുസൈന്‍ തുടങ്ങിയവർ സംബന്ധിക്കും.

പുസ്തക മേളയിലെ ഹാള്‍ നമ്പര്‍ ഏഴില്‍ ZD13 എന്ന നമ്പറില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി രിസാല ഐ പി ബി സ്റ്റാളില്‍ കൃതികള്‍ ലഭ്യമാണ്. ഐ .പി ബി യാണ് ഇരു കൃതികളുടെയും പ്രസാധകര്‍

Posted Under

Leave a Reply