ഷാര്‍ജ അന്താരാഷ്‌ട്ര പുസ്തക മേളയിൽ ഐ പി ബി പുസ്തകങ്ങൾ ഡോ. കെ .കെ എന്‍ കുറുപ്പ് പ്രകാശനം ചെയ്തു

ഷാര്‍ജ  : ഇമാം വഹബി ഇസ്‌ലാമിന്റെ ‘മുഹമ്മദ്‌ (സ്വ) ദ ലാസ്റ്റ് പ്രോഫറ്റ്’ എന്ന ഇംഗ്ലീഷ് കൃതിയുടെയും, ശുജായി മൊയ്തു മുസ്ലിയാരുടെ  ‘ഫൈളുല്‍  ഫയ്യാള്’ എന്ന അറബിമലയാളം കൃതിയുടെയും മലയാള വിവര്‍ത്തനങ്ങൾ ഷാര്‍ജ അന്താരാഷ്‌ട്ര പുസ്തക മേളയിലെ ലിറ്ററേച്ചര്‍ ഫോറത്തിൽ പ്രകാശനം പ്രകാശനം ചെയ്തു.

കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. കെ .കെ എന്‍ കുറുപ്പ്  ഫാത്തിമ ഗ്രൂപ്പ് എം ഡി  സുലൈമാന്‍ ഹാജിക്കും , ഡോ. ഹുസൈന്‍ രണ്ടത്താണിക്കും കോപ്പികള്‍ നല്‍കിയാണ്  പ്രകാശനം നിര്‍വഹിച്ചത്.  എ പി കുഞ്ഞാമുവും, ഡോ. സക്കീർ ഹുസൈനുമാണ് വിവർത്തനം ചെയ്തത്

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ എ  റഹീം, ഡോ. സക്കീര്‍ ഹുസൈന്‍, അഡ്വ. പി. ശ്രീധരൻ പിള്ള, ,ലിപി അക്ബര്‍, അബൂബക്കര്‍ അസ്ഹരി , ഷമീം തിരൂര്‍, ജബ്ബാര്‍ പി സി കെ, അമ്മാർ കീഴുപറമ്പ്,സമീര്‍ അവേലം തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

 

 

Leave a Reply