ആർ.എസ്.സി ബുക്ക് ടെസ്റ്റ് 2017; പുസ്തകം പ്രകാശനം ചെയ്തു.

മദീന : ഗൾഫ് രാജ്യങ്ങളിൽ രിസാല സ്റ്റഡി സർക്കിൾ നടത്തുന്ന വിജ്ഞാന പരീക്ഷ ‘ബുക്ക് ടെസ്റ്റ്-2017’ നുള്ള പുസ്തകം ‘മുഹമ്മദ്‌ (സ്വ) ദ ലാസ്റ്റ് പ്രോഫറ്റ്’ രണ്ടാമത്‌ എഡിഷൻ പ്രമുഖ പണ്ഡിതനും സൂഫിവര്യനും കവിയുമായ സയ്യിദ് മുഹമ്മദ് അർഫജ് അൽ മദീന, മദീനയിൽ പ്രകാശനം ചെയ്തു. പ്രവാചക ജീവിതത്തെ അധികരിച്ച്‌ രിസാല സ്റ്റഡി സർക്കിൾ ഗൾഫിലുടനീളം നടത്തുന്ന പത്താമത്‌ ബുക്‌ടെസ്റ്റാണിത്‌. ഈ വർഷം അമേരിക്കൻ എഴുത്തുകാരനായ
ഇമാം വഹബി ഇസ്‌മാഈൽ രചിച്ച ‘മുഹമ്മദ്‌ (സ്വ) ദ ലാസ്റ്റ് പ്രോഫറ്റ്’ എന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ്‌ ബുക്ടെസ്റ്റിന്‌ ആസ്പദിക്കുന്നത്‌.എ പി കുഞ്ഞാമുവാണ്‌ വിവർത്തകൻ.

അമേരിക്കൻ പൗരനായ ഹസൻ മകൾ ഫാതിമക്ക് പറഞ്ഞുകൊടുത്ത പ്രവാചക കഥകളാണ് മുഹമ്മദ്‌ (സ്വ) ദ ലാസ്റ്റ് പ്രൊഫറ്റ്. മുപ്പത്തിരണ്ട് രാവുകളിലേക്ക് നീണ്ട ആ കഥകൾ ഫാതിമക്ക് ഒന്നിനൊന്ന് മധുരിച്ചു.

ജനറൽ ,സ്റ്റുഡന്റസ് വിഭാഗങ്ങളിലായി നടത്തുന്ന ബുക്ക് ടെസ്റ്റ് ഇപ്രാവശ്യം മലയാളം ,ഇംഗ്ലീഷ് എന്ന രണ്ടു കാറ്റഗറിയിൽ രണ്ടു പുസ്തകങ്ങളെ അധികരിച്ചാണ് നടക്കുക. മലയാളം വിഭാഗത്തിൽ പ്രായ വ്യത്യാസമില്ലാതെ ഏതു രാജ്യത്തുള്ളവർക്കും പങ്കെടുക്കാം. ‘നോ ദി പ്രൊഫറ്റ്‌ (സ); ഫീൽ ദ വണ്ടർ’ എന്ന പുസ്തകമാണ്‌ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷിൽ‌ തയ്യാറാക്കിയിട്ടുള്ളത്‌.

പുസ്തകത്തോടൊപ്പം ലഭിക്കുന്ന ചോദ്യങ്ങൾക്ക്‌ ഡിസംബർ 9 തിനകം ഓൺലൈനിൽ ഉത്തരങ്ങൾ രേഖപ്പെടുത്തണം. ജനറൽ വിഭാഗത്തിൽ 15 ലധികം മാർക്ക് നേടന്നവരും സ്റ്റുഡന്റ്സ് വിഭാഗത്തിൽ 12 ലധികം മാർക്ക് നേടുന്നവരും രണ്ടാം ഘട്ട പരീക്ഷക്ക്‌ യോഗ്യരാകും. ഡിസംബർ 15 നാണു രണ്ടാം ഘട്ട പരീക്ഷ.

ബുക്ക് ടെസ്റ്റിന് രജിസ്റ്റർ ചെയ്യുന്നതിനും പുസ്തകങ്ങൾ നിബന്ധനയോടെ ഓൺലൈനിൽ വായിക്കുന്നതിനും www.rsconline.com എന്ന വെബ് സൈറ്റ് സന്ദർശിക്കാം.

നാഷനൽ ബുക്ക് ടെസ്റ്റ് ചീഫ് മൊയ്തീൻ മാവൂരിന്റെ നേത്യത്വത്തിലുള്ള സമിതിയാണ് സൗദി വെസ്റ്റിൽ ബുക്ക്ടെസ്റ്റ് കോഡിനേഷൻ നടത്തുന്നത്. 055609932, 0535596061, 0505671848 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

സൗദി (വെസ്റ്റ്) നാഷനൽ തല പ്രകാശന ചടങ്ങിൽ അബ്ദുറഹ്മാൻ സഖാഫി ചെമ്പ്ര ശേരി, എം.ടി. ഷിഹാബുദ്ധീൻ സഖാഫി, യൂസുഫ് സഅദി, നൗഫൽ കോടംമ്പുഴ, മുസ്തഫ അസ്ഹരി എന്നിവർ സംബന്ധിച്ചു.

Leave a Reply