ആര്‍ എസ് സി ബുക്ക് ടെസ്റ്റ്; പുസ്തകം പ്രകാശനം ചെയ്തു

ദോഹ: ഗള്‍ഫില്‍ ആര്‍ എസ് സി നടത്തുന്ന വിജ്ഞാന പരീക്ഷ ‘ബുക്ക് ടെസ്റ്റ് 2017’ നുള്ള പുസ്തകം ‘മുഹമ്മദ് (സ്വ) ദ ലാസ്റ്റ് പ്രോഫറ്റ്’ പതിനാറാമത് എഡിഷന്‍ ദോഹയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. പ്രവാചക ജീവിതത്തെ അധികരിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫിലുടനീളം നടത്തുന്ന പത്താമത് ബുക്ക്ടെസ്റ്റാണിത്. ഈ വര്‍ഷം അമേരിക്കന്‍ എഴുത്തുകാരനായ ഇമാം വഹബി ഇസ്മാഈല്‍ രചിച്ച ‘മുഹമ്മദ് (സ്വ) ദ ലാസ്റ്റ് പ്രോഫറ്റ്’ എന്ന പുസ്തകത്തിന്‍റെ മലയാള വിവര്‍ത്തനമാണ് ബുക്ക് ടെസ്റ്റിന് അവലംബിക്കുന്നത്.
അമേരിക്കന്‍ പൗരനായ ഹസന്‍ തന്‍െറ മകള്‍ ഫാതിമക്ക് പറഞ്ഞു കൊടുത്ത പ്രവാചക കഥകളാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം. മുപ്പത്തിരണ്ട് രാവുകളിലേക്ക് നീണ്ട ആ കഥകള്‍ ഫാത്വിമക്ക് ഒന്നിനൊന്ന് മധുരിച്ചു. എ പി കുഞ്ഞാമുവാണ് വിവര്‍ത്തകന്‍. ജനറല്‍, സ്റ്റുഡന്‍റ്സ് വിഭാഗങ്ങളിലായി നടത്തുന്ന ബുക്ക് ടെസ്റ്റ് ഇപ്രാവശ്യം മലയാളം, ഇംഗ്ലീഷ് എന്ന രണ്ടു കാറ്റഗറിയില്‍ രണ്ടു പുസ്തകങ്ങളെ അധികരിച്ചാണ് നടക്കുക. മലയാളം വിഭാഗത്തില്‍ പ്രായ വ്യത്യാസമില്ലാതെ ഏതു രാജ്യത്തുള്ളവര്‍ക്കും പങ്കെടുക്കാം. ‘നോ ദി പ്രൊഫറ്റ് (സ); ഫീല്‍ ദ വണ്ടര്‍’ എന്ന പുസ്തകമാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇംഗ്ലീഷില്‍ തയ്യാറാക്കിയിട്ടുള്ളത്.
പുസ്തകത്തോടൊപ്പം ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് ഡിസംബര്‍ 9 തിനകം ഓണ്‍ലൈനില്‍ ഉത്തരങ്ങള്‍ രേഖപ്പെടുത്തണം. ജനറല്‍ വിഭാഗത്തില്‍ 15 ലധികം മാര്‍ക്ക് നേടുന്നവരും സ്റ്റുഡന്‍റ്സ് വിഭാഗത്തില്‍ 12 ലധികം മാര്‍ക്ക് നേടുന്നവരും രണ്ടാംഘട്ട പരീക്ഷക്ക് യോഗ്യരാകും. ഡിസംബര്‍ 15 നാണു രണ്ടാംഘട്ട പരീക്ഷ. ബുക്ക് ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യുന്നതിനും പുസ്തകങ്ങള്‍ നിബന്ധനയോടെ ഓണ്‍ലൈനില്‍ വായിക്കുന്നതിനും www.rsconline.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
ഖത്തര്‍ നാഷനല്‍ തല പ്രകാശന ചടങ്ങില്‍ ജലീല്‍ ശാമില്‍ ഇര്‍ഫാനി, ജമാല്‍ അസ്ഹരി, ഉമര്‍ കുണ്ടുതോട് ,കബീര്‍ അരീക്കോട് എന്നിവര്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 30146839,70925860

Leave a Reply