ആർ.എസ്.സി. സനദ്‌ സെക്ടർ സാഹിത്യോത്സവ്: ജിദാലി യൂനിറ്റ് ചാമ്പ്യൻമാരായി

റിഫ: രിസാല സ്റ്റഡി സർക്കിൾ സനദ് സെക്ടർ സാഹിത്യോത്സവിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ജിദാലി യൂനിറ്റ് ചാമ്പ്യൻമാരായി. കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കണ്ടറി, സീനിയർ, ജനറൽ എന്നീ ആറ് വിഭാഗങ്ങളിലായി   അമ്പതോളം ഇനങ്ങളിൽ യുവാക്കൾക്കൊപ്പം വിദ്യാർത്ഥി വിദ്യാർത്ഥിനികളും  മത്സരിച്ച  സാഹിത്യോത്സവത്തിൽ സിത്ര,  നുവൈദറാത്ത്  യൂനിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.

സനദ്‌ കോൺഫ്രൻസ്  ഹാളിൽ  ജാഫർ ശരീഫിന്റെ അദ്ധ്യക്ഷതയിൽ  നാഷനൽ കലാലയം കൺവീനർ ഫൈസൽ ചെറുവണ്ണൂർ   ഉദ്ഘാടനം ചെയ്തു. അലി  നസീർ,  അഷ്ഫാഖ് മണിയൂർ, സുനീർ നിലമ്പൂർ, നാസിൽ  കൊടുങ്ങല്ലൂർ, ഹംസ കാസർകോട്, ഹബീബ് ഹരിപ്പാട് സംബന്ധിച്ചു. രിസാല സ്റ്റഡി സർക്കിൾ നാഷനൽ ചെയർമാൻ അബ്ദുറഹീം സഖാഫി വരവൂർ വിജയികൾക്ക് ട്രോഫിയും സമ്മാനങ്ങളും വിതരണം ചെയ്തു. ആരിഫ് സ്വാഗതവും മുഹമ്മദ് സലാം നന്ദിയും പറഞ്ഞു.
 

Leave a Reply