സാഹിത്യോത്സവ് ലോഗോ പ്രകാശനം ചെയ്തു

മസ്‌കത്ത് ∙ നവംബര്‍ മാസം 24ന് നിസ്‌വയില്‍ നടക്കുന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷനല്‍ സാഹിത്യോത്സവ് ലോഗോ പ്രകാശനം ചെയ്തു. മബേലയില്‍ നടന്ന ചടങ്ങില്‍ കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി അബൂബക്കര്‍ ഹാജിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. സമസ്ത മുശാവറ അംഗം മുഹിയുദ്ദീന്‍ കുട്ടി ബാഖവി പൊന്‍മള, ബെല്ല മാനുപ്പ ഹാജി, ജാബിര്‍ ജലാലി, ഹാരിജത്ത്, നിസാം കതിരൂര്‍ എന്നിവരും സന്നിഹിതരായിരുന്നു.

ആസ്വാദനങ്ങള്‍ക്കൊപ്പം പ്രവാസി മലയാളികള്‍ക്കിടയിലെ സര്‍ഗ പ്രതിഭാത്വങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സാഹിത്യോത്സവുകള്‍ സംഘടിപ്പിക്കുന്നതെന്ന് നാഷനല്‍ ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കലാ – സാഹിത്യ മത്സര ഇനങ്ങള്‍ക്കൊപ്പം വൈജ്ഞാനിക ഇനങ്ങള്‍ക്കും എഴുത്ത്, പ്രസംഗം തുടങ്ങ പ്രധാന ഇനങ്ങള്‍ക്കും സാഹിത്യോത്സവുകളില്‍ വേദിയൊരുങ്ങുന്നു

യൂണിറ്റ് തലങ്ങളില്‍ സാഹിത്യോത്സവുകള്‍ നടന്നുവരികായണ്. സെക്ടര്‍ സാഹിത്യോത്സവുകള്‍ അടുത്ത ആഴ്ചകളിലും തുടര്‍ന്ന് സെന്‍ട്രല്‍തല സാഹിത്യോത്സവും അരങ്ങേറും. സെന്‍ട്രല്‍ തലത്തില്‍ നിന്നും വിജയിക്കുന്നവര്‍ക്കാണ് നവംബര്‍ 24ന് നടക്കുന്ന നാഷനല്‍തല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം.

Leave a Reply