ആര്‍ എസ് സി സലാല സെന്‍ട്രല്‍ സാഹിത്യോത്സവ് സമാപിച്ചു. ന്യൂസലാല സെക്ടര്‍ ജേതാക്കള്‍.

സലാല : രിസാല സ്റ്റഡി സര്‍ക്കിള്‍ സലാല സെന്‍ട്രല്‍ സാഹിത്യോത്സവിന് പ്രൗഢമായ സമാപനം. ഇന്ത്യന്‍ എംബസി കോണ്‍സുലാറും ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പ്രസിഡണ്ടുമായ മന്‍പ്രീത് സിംഗ് മത്സരപരിപാടികളുടെ ഔപചാരികമായ ഉത്ഘാടനം നിര്‍വഹിച്ചു. വൈകിട്ട് നാലുമുതല്‍ അല്‍ ലുബാന്‍ പാലസില്‍ മൂന്ന് വേദികളിലായി നടന്ന മത്സരങ്ങളില്‍ സലാലയിലെ പത്തോളം യൂനിറ്റുകളെ പ്രതിനിധീകരിക്കുന്ന മൂന്ന് സെക്ടറുകള്‍ക്കു കീഴിലായി നൂറില്‍ പരം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു.

മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, കവിതാ പാരായണം, ഖവാലി, ബുര്‍ദ തുടങ്ങിയ നാല്‍പതോളം ഇനങ്ങളില്‍ പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും രചനാമത്സരങ്ങള്‍ സംഘടിപ്പിച്ചു. ഏറ്റവും കൂടുതല്‍ പോയന്റ് നേടി ന്യൂസലാല സെക്ടര്‍ ചാമ്പ്യന്‍മാരായി. സആദ സെക്ടര്‍ രണ്ടാം സ്ഥാനത്തെത്തി. ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയിന്റ് നേടിയ അഹ്മദ് കലാ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു.

വൈകിട്ട് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അശ്‌റഫ് ബാഖവി അധ്യക്ഷനായിരുന്നു. നാസിറുദ്ദീന്‍ സഖാഫി കോട്ടയം മുഖ്യ പ്രഭാഷണം നടത്തി. നിശാദ് അഹ്‌സനി (ആര്‍ എസ് സി നാഷനല്‍ ചെയര്‍മാന്‍), വിനയ്കുമാര്‍ (കൈരളി സലാല), സുലൈമാന്‍ സഅദി (ഐ സി എഫ് സലാല), അബ്ദുല്ലത്തീഫ് സുളളിയ (കെ സി എഫ് സലാല) ആശംസകള്‍ നേര്‍ന്നു. സാംസ്‌കാരിക സമ്മേളനത്തില്‍ സാഹിത്യോത്സവിനെക്കുറിച്ച് അശ്‌റഫ് ബാഖവി രചനയും ആലാപനവും നിര്‍വഹിച്ച കവിത ശ്രദ്ധേയമായി. പി ടി യാസിര്‍ സ്വാഗതവും മുസ്തഫ വടക്കേക്കാട് നന്ദിയും പറഞ്ഞു.

കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട അഹ്മദ് ബിന്‍ ഹംസക്ക് വിശിഷ്ടാതിഥി മന്‍പ്രീത് സിംഗ് ട്രോഫി നല്‍കുന്നു
കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട അഹ്മദ് ബിന്‍ ഹംസക്ക് വിശിഷ്ടാതിഥി മന്‍പ്രീത് സിംഗ് ട്രോഫി നല്‍കുന്നു

വിജയികള്‍ക്ക് പ്രമുഖര്‍ ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സെക്ടറിന് അശ്‌റഫ് ബാഖവി, സുലൈമാന്‍ സഅദി, സിക്കന്തര്‍ ബാദുഷ സഖാഫി, റാഫി ഹാജി ട്രോഫി സമ്മാനിച്ചു. കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട അഹ്മദ് ബിന്‍ ഹംസക്ക് വിശിഷ്ടാതിഥി മന്‍പ്രീത് സിംഗ് ട്രോഫി നല്‍കി. സാഹിത്യോത്സവ് വിജയികളെ ഐ സി എഫ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമത്തില്‍ അനുമോദിച്ചു. സൂക്ഷ്മമായി വിധിനിര്‍ണയം നടത്തിയ വിധികര്‍ത്താക്കളെ മൊമന്റോ നല്‍കി ആദരിച്ചു. മത്സരം വീക്ഷിക്കുന്നതിനായി സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

സദസ്‌
സദസ്‌

Leave a Reply