യുഎഇ നാഷനല്‍ സാഹിത്യോത്സവ് സമാപിച്ചു ദുബൈ ജേതാക്കള്‍

 സാഹിത്യോത്സവ് സമാപന സമ്മേളനം എമിരേറ്റ്സ് റെഡ് ക്രസന്റ് മാനേജര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സരൂനി ഉദ്ഘാടനം ചെയ്യുന്നു

ഷാര്‍ജ: സര്‍ഗവസന്തത്തിന്റെ പൂമഴ തീര്‍ത്ത് ഒമ്പതാമത് യുഎഇ കലാലയം ദേശീയ സാഹിത്യോത്സവ് സമാപിച്ചു. ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടന്ന സാഹിത്യോത്സവ് ഇന്ത്യന്‍ കോണ്‍സുല്‍ നീരജ് അഗര്‍വാള്‍ ഉദ്ഘാടനം ചെയ്തു. ഒമ്പത് സെന്‍ട്രലുകളില്‍ നിന്നായി നാല്‍പത്തി അഞ്ചു ഇനങ്ങളില്‍ 500ല്‍ പരം പ്രതിഭകള്‍ പങ്കെടുത്തു. ഏഴ് വേദികളിലായാണ് മത്സരങ്ങള്‍ നടന്നത്. 183 പോയിന്റ് നേടി ദുബൈ ചാമ്പ്യന്മാരായി. 180 പോയിന്റ് നേടി ഷാര്‍ജ രണ്ടാം സ്ഥാനവും 136 പോയിന്റ് നേടി അബുദാബി ഈസ്റ്റ് മൂന്നാം സ്ഥാനവും നേടി. 25 പൊയിന്റ് കരസ്ഥമാക്കി അല്‍ഐനിലെ മുഹമ്മദ് ഹാഷിര്‍ കലാപ്രതിഭയായി.
വൈകീട്ട് നടന്ന സമാപന സമ്മേളനം ഐസിഎഫ് നാഷനല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോടിന്റെ അധ്യക്ഷതയില്‍ എമിരേറ്റ്സ് റെഡ് ക്രസന്റ് മാനേജര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സരൂനി ഉദ്ഘാടനം ചെയ്തു. 
ഇന്ത്യാ രാജ്യത്തിന്റെ  വൈദ്യപൂര്‍ണമായ സംസ്‌കാരവും വിശിഷ്യാ കേരളീയരുടെ സൗഹൃദ പ്പെരുമയും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന്  ഉദ്ഘാടന ഭാഷണത്തില്‍  അദ്ദേഹം പറഞ്ഞു. ഹാദിയ വിമണ്‍സ് അക്കാദമി ഡയറക്ടര്‍ അബ്ദുല്‍ ഹയ്യ് അഹ്സനി സന്ദേശ പ്രഭാഷണം നടത്തി. യുഎഇ എക്സ്ചേഞ്ച് ബിസിനസ് അസോഷിയേഷന്‍ ആന്‍ഡ് ഇവന്റ് ഹെഡ് വിനോദ് നമ്പ്യാര്‍, ഷാര്‍ജ ബുക്ക് അതോറിറ്റി  മോഹന്‍ കുമാര്‍, ടി സിദ്ധീഖ്, അഡ്വ.നജീത് മുരളി മാസ്റ്റ ര്‍ എന്നിവര്‍ സംസാരിച്ചു. 
മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, ശരീഫ് കാരശ്ശേരി, വടശ്ശേരി ഹസന്‍ മുസ്ലിയാര്‍, റസാഖ് മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍ കട്ടിപ്പാറ, ഡോ കരീം വെങ്കിടങ് തുടങ്ങിയവര്‍ ജേതാക്കള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. അഷ്റഫ് താമരശ്ശേരി, അഷ്റഫ് മന്ന, കലാപ്രതിഭ പട്ടം വിതരണം ചെയ്തു. 2018 സാഹിത്യോത്സവ് വേദി സാജിദ ഗ്രൂപ്പ് ഡയറക്ടര്‍ അന്‍വര്‍ പ്രഖ്യാപിച്ചു.
സാജിദ ഉമര്‍ ഹാജി അവാര്‍ഡ് മുസ്തഫ ദാരിമി വിളയൂര്‍, അഹ്മദ് മുസ്ലിയാര്‍ അന്‍വര്‍ സാജിദ, റസാഖ് മുസ്ലിയാര്‍ പടന്ന, സലാം സഖാഫി വെള്ളലശ്ശേരി എന്നിവര്‍ വിതരണം ചെയ്തു. 
ഡോ.കാസിം, ഹസ്സന്‍ ഹാജി ഫ്ളോറ, അന്‍വര്‍ നഹ (കെഎംസിസി), നൗഫല്‍ മംസാര്‍ ഗ്രൂപ്പ്, റിയാസ് ഹാജി, ലിജോ തുടങ്ങി കലാ സംസ്‌കരിക വാണിജ്യ പ്രമുഖരും പ്രസ്താനിക നേതാക്കളും പങ്കെടുത്തു.

Leave a Reply