കലാലയം സാഹിത്യ മത്സരം ; സമ്മാനങ്ങൾ വിതരണം ചെയ്തു

കഥാ രചന മത്സര വിജയി രഞ്ജിത് വാസുദേവന്  കരീം തളങ്കരയും ,കവിതാ രചന മത്സര വിജയിസഹർ അഹമദിന് ടി.സിദ്ദീഖും സമ്മാനങ്ങൾ വിതരണം ചെയ്യുന്നു

ദുബൈ : കലാലയം സാംസ്കാരിക വേദി യു.എ.ഇ യിലെ എഴുത്തുകാർക്കായി സംഘടിപ്പിച്ച സാഹിത്യ മത്സരത്തിലെ വിജയികൾക്ക് സാഹിത്യോത്സവ് വേദിയിൽ വെച്ചു സമ്മാനങ്ങൾ വിതരണം ചെയ്തു . ഗൾഫ് മോഡൽ സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ രഞ്ജിത് വാസുദേവൻക്ക് (കഥാ രചന ) കരീം തളങ്കരയും , സഹർ അഹമദിനു ( കവിതാ രചന ) അദ്വ : ടി.സിദ്ദീഖും സമ്മാനങ്ങൾ വിതരണം ചെയ്തു . ചടങ്ങിൽ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ നീരജ് അഗർവാൾ , ഡോ : ഖാസിം , വിനോദ് നമ്പ്യാർ , ശരീഫ് കാരശ്ശേരി , ജബ്ബാർ .പി സി കെ എന്നിവർ സംബന്ധിച്ചു .
ആൽമരത്തിലെ കാക്ക ( കഥ ) എന്റെ കിതാബിലെ ലോകം ( കവിത ) എന്നിവയാണ് തിരെഞ്ഞെടുത്ത രചനകൾ . മത്സരത്തിൽ നിരവധി പേർ പങ്കെടുത്തിരുന്നു .

Posted Under

Leave a Reply