സാജിദ ഉമർ ഹാജി സ്മാരക അവാർഡ് വിതരണം ചെയ്തു

 

ദുബൈ : ഇസ്‌ലാമിക് എഡ്യുക്കേഷൻ ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ നടത്തപ്പെടുന്ന പൊതുപരീക്ഷകളിൽ യു എ ഇയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ വിദ്യാർഥികൾക്ക് ആര്‍ എസ് സി  സാജിദ ഉമര്‍ ഹാജി  അവാർഡ് നൽകി.  അഞ്ചാം ക്ലാസിൽ സന അബ്ദുൽ സലാം (ദൈദ് സുന്നി മദ്‌റസ), ഏഴാം ക്ലാസിൽ ഫാത്വിമതുസഹ്‌റ (ദുബൈ സഅദിയ്യ മദ്‌റസ), പത്താം ക്ലാസിൽ ഫാത്വിമ അഷ്‌റഫ് പി (ഇസ്സത്തുൽ ഇസ്‌ലാം മുസഫ്ഫ), പ്ലസ്ടു വിൽ ഹിബതുറഹ്മാൻ (ദുബൈ മർകസ്) എന്നിവരാണ് ഈ വർഷത്തെ അവാർഡിനർഹരായത്.
പരേതനായ സാജിദ ഉമർ ഹാജിയുടെ നാമധേയത്തിൽ കഴിഞ്ഞ അഞ്ച് വർഷമമായി രിസാല സ്റ്റഡി സർക്കിൾ അവാർഡ് നൽകിവരുന്നു. ജീവിതകാലത്ത് പ്രാസ്ഥാനിക രംഗത്തും പൊതു സാംസ്‌കാരിക സാമൂഹിക സാന്ത്വന രംഗത്തും അർപ്പിച്ച നിസ്തുലമായ സേവനങ്ങളെ സ്മരിച്ചാണ് അവാർഡ് ഏർപെടുത്തിയത്.  അൻവർ സാജിദ ഗ്രൂപ്പ്, റസാക്ക് മുസ്ലിയാർ ,മുസ്തഫ ദാരിമി എന്നിവർ  വിജയികള്‍ക്ക് അവാർഡുകൾ നൽകി.

Posted Under

Leave a Reply