ഇന്ത്യ നമ്മുടേത് ; നീരജ് അഗര്‍വാള്‍

യു എ ഇ  ദേശീയ സാഹിത്യോത്സവ് നീരജ് അഗര്‍വാള്‍ ഉദ്ഘാടനം ചെയ്യുന്നു

ദുബൈ : ഇന്ത്യ  നമ്മുടെതെല്ലാമാണെന്നും കലയും സാഹിത്യവും ഭാരതത്തിന്‍റെയും വിശിഷ്യാ കേരളത്തിന്റെയും  ബ്രാന്‍ഡ് അബസിഡര്‍മാരാണെന്നും ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സുല്‍  നീരജ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു. യു എ ഇ നാഷനല്‍ സാഹിത്യോത്സവ് ഒന്‍പതാമത് എഡിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗഹൃദവും ഐക്യവും ഈണം പകരുന്ന ഈ ജനക്കൂട്ടത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ആര്‍ട്ട് ,കള്‍ച്ചറല്‍,ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രൊട്ടോക്കോള്‍ മേധാവിയാണ് നീരജ് അഗര്‍വാള്‍

ഓരോ വര്‍ഷവും സാഹിത്യോത്സവുകള്‍ പുതിയ ഊര്‍ജ്ജം പകരുകയാണെന്ന് ആശംസ പ്രസംഗത്തില്‍ അല്‍ ശിഫ  അല്‍ ഖലീജ് മെഡിക്കല്‍ സെന്‍റര്‍ എം ഡി ഡോ .മുഹമ്മദ്‌ ഖാസിം പറഞ്ഞു. പുതിയ തലമുറക്ക് വ്യതസ്ത മേഖലകളില്‍ കഴിവ് വികസിപ്പിക്കുന്നതിന് ഇത്തരം പരിപാടികള്‍ ചെലുത്തുന്ന സ്വാധീനം വലുതാണ്‌. ആയിരങ്ങള്‍ പങ്കെടുക്കുന്ന ഈ സാഹിത്യോത്സവിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍  അക്ഷരാര്‍ത്ഥത്തില്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും  അദ്ധേഹം പറഞ്ഞു

ഉദ്ഘാടന സമ്മേളനത്തില്‍ ഐ സി എഫ് ദുബൈ സെന്‍ട്രല്‍ പ്രസിഡന്‍റ് മുസ്തഫ ദാരിമി വിളയൂര്‍ അധ്യക്ഷത വഹിച്ചു. കലാലയം സാംസ്കാരിക വേദി സാഹിത്യോത്സവിനോടനുബന്ധിച്ച് യു എ ഇ യിലെ പ്രവാസി എഴുത്തുകാര്‍ക്ക് സംഘടിപ്പിച്ച രചനാ മത്സരത്തിലെ ജേതാക്കളായ രഞ്ജിത്ത് വാസുദേവനും , സഹര്‍ അഹ്മദിനും അവാര്‍ഡുകള്‍ വിതരണം ചെയ്തു

നീരജ് അഗര്‍വാള്‍ ,ഡോ . കാസിം എന്നിവര്‍ക്കുള്ള സാഹിത്യോത്സവ് ഉപഹാരം യഥാക്രമം മുസ്തഫ ദാരിമി വിളയൂര്‍ ,കരീം ഹാജി തളങ്കര എന്നിവര്‍ കൈമാറി

ഐ സി എഫ് യു എ ഇനാഷനല്‍ സെക്രട്ടറി  ശരീഫ് കാരശേരി ,സുലൈമാന്‍ കന്മനം, അബ്ദുസ്സലാം കാഞ്ഞിരോട് എന്നിവര്‍ പങ്കെടുത്തു. ആര്‍ എസ് സി നാഷനല്‍ ജനറല്‍ കണ്‍വീനര്‍ അഹ്മദ് ഷെറിന്‍ സ്വാഗതം പറഞ്ഞു

Leave a Reply