ദുബൈ : യു എ ഇ നാഷണൽ സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച പുസ്തകചര്‍ച്ച ശ്രദ്ധേയമായി. പ്രവാസി സാഹിത്യലോകത് ബുൾഫൈറ്ററെന്ന ചെറുകഥാ സമാഹാരത്തിലൂടെ അനുവാചക ഹൃദയങ്ങളിൽ ഇടം നേടിയ എഴുത്തുകാരൻ സൈനുദ്ധീൻ പുന്നയൂർകുളത്തിന്റെ മരുഭൂമിയിലെ ഒട്ടകം എന്ന യാത്രാവിവരണവും, ‘തുന്നൽ പക്ഷിയുടെ വീട്’എന്ന ആദ്യ കഥാസമാഹാരത്തിലൂടെ ശക്തമായ അടയാളപ്പെടുത്തലുകൾ നടത്തിയ സലിം അയ്യനത്തിന്റെ ‘എച് .ടു.ഒ’യും ഷാർജ ഇന്റർനാഷണൽ ബുക്ഫെയറിലെത്തന്നെ ബെസ്ററ് സെല്ലറുകളിൽ ഒന്നായ അസിയുടെ ‘ക്യാമ്പ് കോപ്പറിന്റെ ഇടനാഴികൾ ‘എന്ന ആദ്യ സൃഷ്ടിയും വിവിധ തലങ്ങളിൽ ചർച്ചചെയ്യപ്പെട്ടു.
പി സി കെ ജബ്ബാറിന്റെ അധ്യക്ഷതയിൽ ദുബൈ സിറാജ് എഡിറ്റർ ഇൻചാർജ് കെ. എം അബ്ബാസ് ചർച്ച ഉത്ഘാടനം ചെയ്തു..കലാലയംസാംസ്കാരിക വേദിയുടെ പുസ്തക ചർച്ചയുൾപ്പടെയുള്ള സാംസ്കാരിക ഇടപെടലുകൾ ഏറെ അഭിനന്ദനം അർഹിക്കുന്നുവെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. വായനയുടെ ആസ്വാദന പങ്കുവെപ്പുകളും എഴുത്തുകാരുമായുള്ള സ്നേഹസംവാദവും വേറിട്ടൊരനുഭവമായി..
നിസാർ പുത്തൻപള്ളി ആമുഖ ഭാഷണം നിർവഹിച്ചു. സൈനുദ്ധീൻ പുന്നയൂർക്കുളം,അസി,സി.എൻ ആരിഫ് ,മനീഷ് നരണിപ്പുഴ,ആഷിക് നെടുമ്പുര,ഷാജി ഹനീഫ്,അജിത് കുമാർ അനന്തപുരി എന്നിവർ സംസാരിച്ചു. നസീർ പാങ്ങോട്, രഞ്ജിത് വാസുദേവൻ, അസ്ഫാർ മാഹി എന്നിവർ സംബന്ധിചു. സാലിഹ് മാളിയേക്കൽ ചർച്ച നിയന്ത്രിച്ചു..ശംസുദ്ധീൻ ആദൂർ സ്വാഗതവും ഇർഫാദ് മായിപ്പാടി നന്ദിയും പറഞ്ഞു..