മനുഷ്യാവകാശങ്ങൾ പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു

 

അബൂദാബി : മനുഷ്യാവകാശ സംരക്ഷണ പ്രമേയങ്ങളും ബില്ലുകളും അവതരിപ്പിച്ചവർ തന്നെ ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസകരാകുന്ന കാഴ്ച വർത്തമാനകാല ദുരന്തമായി പരിണമിച്ചിരിക്കുന്നു എന്ന് ലോക മനുഷ്യാവകാശ ദിനാചരണത്തോടനുബന്ധിച്ച്  യു.എ.ഇ യിൽ കലാലയം സാംസ്കാരിക വേദി സംഘടിപ്പിച്ച ‘സാംസ്കാരിക സംസർഗം’ അഭിപ്രായപ്പെട്ടു.

അബുദാബി,ദുബൈ,ഷാർജ,അജ്‌മാൻ,റാസൽ ഖൈമ,ദൈദ് എന്നിവിടങ്ങളിൽ നടന്ന സംഗമങ്ങളിൽ എഴുത്തുകാരായ നസീർ പാങ്ങോട് , സ്വാലിഹ് മാളിയേക്കൽ , ഫൈസൽ ചെന്ത്രാപ്പിന്നി, ഗൾഫ് കൗൺസിൽ കൺവീനർ ജബ്ബാർ പി സി കെ , നിസാർ പുത്തൻപള്ളി , അബ്ദുൽ അഹദ് , അസ്ഫർ മാഹി, ഫൈസൽ സി.എ, ശംസുദ്ദീൻ ആദൂർ , ഹാഫിള് അബൂത്വാഹിർ , യൂനുസ് നൂറാനി , ജാഫർ കണ്ണപുരം എന്നിവർ സംബന്ധിച്ചു .

Posted Under

Leave a Reply