പുസ്തക ചർച്ച നടത്തി

തബൂക് : രിസാല സ്റ്റഡി സർക്കിൾ തബൂക് സെൻട്രൽ സ്റ്റുഡന്റ്സ് വിഭാഗം പുസ്തക ചർച്ച സംഘടിപ്പിച്ചു.
RSC 10th എഡിഷൻ ബുക്ക് ടെസ്റ്റിന്റെ ഭാഗമായി നടത്തിയ പുസ്തക ചർച്ചയിൽ തബൂകിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. സ്റ്റുഡന്റ്സ് ബോയ്സ്,ഗേൾസ് എന്നീ വിഭാഗങ്ങളിലാണ് ചർച്ചകൾ നടന്നത്. പൂർണ്ണമായും വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന സംഗമത്തിൽ ഉദ്ഘാടനം, അധ്യക്ഷൻ, സ്വാഗതം ചർച്ച എന്നിവ വിദ്യാർഥികൾക്ക് നവ്യാനുഭവമായി.
ബോയ്സ് വിഭാഗം ഫിനാൻ മുസ്തഫ യുടെ അദ്ധ്യക്ഷതയിൽ ഫായിസ് സ്വാഗതവും മുഹമ്മദ് അജദ് ഉദ്ഘാടനം ചെയ്തു ചർച്ചയിൽ ഇരുപത്തഞ്ചോളം വിദ്യാർഥികൾ പങ്കെടുത്തു. മിശാൽ നൗഫൽ നന്ദി പറഞ്ഞു.
ഗേൾസ് വിഭാഗം പുസ്തക ചർച്ചക്ക് നജ ഫാത്തിമ,ആയിഷ ഹിബ,ഫിദ ഫാത്തിമ,നിഹാല ആയിഷ എന്നീ വിദ്യാർഥിനികൾ നേതൃത്വം നൽകി.
ICF തബൂക് സെൻട്രൽ ജനറൽ സെക്രട്ടറി മുഹമ്മദ് കുട്ടി ഉസ്താദ് ആശംസ പറഞ്ഞു. മുഹമ്മദ് റാഫി,റഫീഖ്, അസ്ഹർ എന്നിവർ സെഷനുകൾ നിയന്ത്രിച്ചു.

Leave a Reply