കണക്കിലെ കുരുക്കഴിച്ച് ജിദ്ദയിൽ ഈസി മാത്സ്

ജിദ്ദ: വാർഷിക പരീക്ഷക്ക് തയ്യാറെടുക്കുന്ന 8, 9,10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ആർ.എസ്.സി ജിദ്ദ ഈസി മാത്സ് പരീക്ഷാ പരിശീലനം സംഘടിപ്പിച്ചു. കണക്കിലെ കുരുക്കഴിക്കുന്നതിനുള്ള സൂത്രങ്ങളും പരീക്ഷാ പേടിയകറ്റുന്നതിനുള്ള മാർഗങ്ങളും വിശദീകരിക്കുന്നതായിരുന്നു ഈസി മാത്സ്.
അൽവുറൂദ് ഇൻറർനാഷണൽ സ്കൂൾ അദ്ധ്യാപകൻ അബൂ ഹനീഫ പരിശീലനത്തിന് നേതൃത്വം നൽകി.
പ്രവാസ ലോകത്തെ വിദ്യാർത്ഥികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുന്നതിനായി ആർ.എസ്.സിയുടെ വിദ്യാർത്ഥി വിഭാഗം ആവിഷ്കരിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളിലൊന്നാണ് ഈസി മാത്സ്.
റാഷിദ് മാട്ടൂൽ, നൗഫൽ മുസ്ലിയാർ, ഷൗക്കത്ത് മാസ്റ്റർ, മൻസൂർ ചുണ്ടമ്പറ്റ എന്നിവർ പ്രസംഗിച്ചു.

Leave a Reply