ലഹരി നുണയുന്ന കൗമാരങ്ങളെ സ്നേഹത്തോടെ ഉപദേശിക്കണം; സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി

അബുദാബി: കൗമാരക്കാർക്കും യുവാക്കൾക്കുമിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചുവരുന്നത് അപകടകരമാണ് ഇന്നത്തെ കലാലയങ്ങളുടെ അകത്തളങ്ങൾ വരെ സുരക്ഷിതമല്ല. രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും ഉണർന്ന് പ്രവർത്തിക്കുകയും ലഹരിക്ക് അടിമപ്പെട്ട യുവാക്കളെ അവഞ്ജയോടെയും വെറുപ്പോടെയും സമീപിക്കാതെ സ്നേഹത്തോടെ ബോധ്യപ്പെടുത്തികൊടുത്താൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി പറഞ്ഞു . കരിയറുകൾ തിരഞ്ഞെടുക്കുന്നിടത്ത് വിദ്യാർത്ഥികൾ പലപ്പോഴും പരാജയപ്പെടുന്നു . വ്യക്തമായ പ്ലാനിങ്ങോടെ മാത്രമേ കോളേജുകളും യൂനിവേഴ്‌സിറ്റികളും തിരഞ്ഞെടുക്കാവൂ ഭൗതികമായി എത്ര ഉയർന്ന വിദ്യാഭ്യാസം നേടിയാലും ധാർമ്മിക ബോധം ഇല്ലെങ്കിൽ രണ്ട് ലോകത്തും പരാജയമായിരിക്കുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു. ആർ എസ് സി അബുദാബി ഈസ്റ്റ് സംഘടിപ്പിച്ച പ്രോഫ് ഇംപാക്റ്റ് പ്രൊഫഷണൽ സംഗമത്തിൽ സംസാരിക്കുകയായിരുന്നു. മുസഫ അൽ ബുസ്താൻ ഓഡിറ്റോറിയത്തിൽ നടന്ന പ്രോഫ് ഇംപാക്റ്റ് അൽ ബുസ്താൻ ഹോസ്പിറ്റൽ മാനേജ്മെന്റ് പ്രതിനിധി ലോനാ ബ്രിന്നർ ഉദ്ഘാടനം ചെയ്തു . മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി പ്രൊഫസണലിസവും ആത്മീയതയും എന്ന വിഷയത്തിൽ സംസാരിച്ചു. ജുനൈദ് വണ്ടൂർ ,മുസ്തഫ കോട്ടക്കൾ ,റാഷിദ് മൂർക്കനാട് സംബന്ധിച്ചു. മിദ്ലാജ് കടാങ്കോട് സ്വാഗതവും മുജീബ് ഇരിങ്ങല്ലുർ നന്ദിയും പറഞ്ഞു .

 

Posted Under

Leave a Reply