പാരഡൈം യു എ യിലെ സെൻട്രൽ കേന്ദ്രങ്ങളിൽ നടന്നു

ദുബൈ : വിദ്യാർത്ഥി സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യം വെച്ച് രക്ഷിതാക്കളുടേയും , യുവ ബഹുജനങ്ങളുടേയും സവിശേഷ സംഗമം “പാരഡൈം” യു എ യിലെ സെൻട്രൽ കേന്ദ്രങ്ങളിൽ നടന്നു. വിദ്യാർത്ഥികളുടെ ഇടയിലെ സാമൂഹിക പ്രശ്നങ്ങളേയും , പ്രതിസന്ധികളേയും സംഗമം ചർച്ച ചെയ്തു , നമ്മുടെ സ്വപ്നങ്ങളും , പ്രതീക്ഷയുമായ വിദ്യാർത്ഥിൾക്ക് പറയാനുള്ളത് കേൾക്കാനും , ചെയ്യാനും അവസരങ്ങളുണ്ടാവണം എന്നും വിദ്യാർത്ഥികളോടുള്ള മനോഭാവങ്ങളിൽ സമൂഹത്തിലും , രക്ഷിതാക്കളിലും സൃഷിടി പരമായ മാറ്റങ്ങൾ ഉണ്ടാകണമെന്നും സംഗമം ചർച്ച ചെയ്തു

അൽ ഐൻ , ദുബൈ , അബുദാബി സിറ്റി , റാസൽഖൈമ എന്നീ സെൻട്രൽ പാരഡൈമുകളിൽ സക്കരിയ്യ ഇർഫാനി , ഹുസ്സൈൻ തങ്ങൾ വാടാനപ്പള്ളി , ഹമീദ് സഖാഫി എന്നിവർ വിഷയാവതരണം നടത്തി
സെൻട്രൽ ഐ സി എഫ് ആർ എസ് സി നേതാക്കൾ സംബന്ധിച്ചു

Posted Under

Leave a Reply