ടെക്‌സ്പീരിയ 2; സോഫ്റ്റ് ലാബിനു തുടക്കം

അബു ദാബി : പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്താന്‍ നിരന്തരമുള്ള ശ്രമം ഉണ്ടാവേണ്ടതുണ്ടെന്നും, പ്ലാനിംഗ് ഇല്ലാത്ത ലക്ഷ്യം കേവലം ആഗ്രഹമാണെന്നും അത് നിറവേറ്റപ്പെടുകാന്‍ സാധ്യത വളരെ കുറവാണെന്നും അമേരിക്കന്‍ ക്വാളിറ്റി ഓഡിറ്ററും പരിശീലകനുമായ എന്‍ജിനീയര്‍ ഷാനവാസ് ഖാന്‍ പറഞ്ഞു. രിസാല സ്റ്റഡി സര്‍ക്കിള്‍ വിസ്ഡം സമിതി ടെക്‌നികല്‍ എഞ്ചിനീയറിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമായി നടത്തിയ പരിശീലന പരിപാടിയായ ടെക്‌സ്പിരിയ സെക്കന്റ് എഡിഷനില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷ്യം കണ്ടു പ്രവര്‍ത്തിക്കുകയും എല്ലാ കാര്യത്തിലും പ്രൊഫഷനലിസം കൊണ്ട് വരികയും ചെയ്താല്‍ പുതിയ സാദ്ധ്യതകള്‍ എത്തി പിടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപെട്ടു. തുടര്‍ന്ന് വിവിധ മേഖലകളില്‍ ജോലി പുരോഗതി ആഗ്രഹിക്കുന്നവര്‍ക്കുള്ള പരിശീലന പരിപാടിയായ കരിയര്‍ സോഫ്റ്റ് ലാബിനു ആര്‍ എസ് സീ മുന്‍ നാഷണല്‍ ചെയര്‍മാന്‍ അബ്ദുല്‍ ഹയ്യ് അഹ്‌സനിയും നാഷണല്‍ ചെയര്‍മാന്‍ അബൂബക്കര്‍ അസ്ഹരിയും സംയുക്തമായി തുടക്കം കുറിച്ചു.
തുടര്‍ന്ന് നടന്ന മോറല്‍ സെഷന് മുഹമ്മദ് സഖാഫി നേതൃത്വം നല്‍കി നമ്മുടെ അറിവുകള്‍ കൈമാറ്റം ചെയ്യപെടനമെന്നും താഴെ തട്ടില്‍ ദീര്‍ഘ കാലം കഴിയുന്നവര്‍ക്ക് നമ്മുടെ അറിവ് കൊണ്ട് വെളിച്ചം പകരണമെന്നും അവര്‍ക്കും കൂടി നല്ല ജീവിതം ലഭിക്കാന്‍ നാം കാരണക്കാര്‍ ആവണമെന്നും അത്തരം ഒരു ശ്രമമാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ വിസ്ഡം സമിതിയിലൂടെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എത്തിഹാദ് നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി മാനേജര്‍ യാസിര്‍ അഹമദ് ഉദ്ഘാടനം ചെയ്തു. ഇസ്മായില്‍ വൈലത്തൂര്‍ സ്വാഗതവും മുബഷിര്‍ നന്ദിയും പറഞ്ഞു.

Leave a Reply