ആർ എസ്.സി. സൗദി വെസ്റ്റ് നോട്ടെക്കിന് പ്രഢോജ്വല സമാപനം

ജിദ്ദ : ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക രംഗത്തെ ന്യൂതനാശയങ്ങളെ പരിചയപെടുത്തുന്നതിനും പഠനവിധയമാക്കുന്നതിനുമായി രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച നോളജ് ആൻറ് ടെക്നോളജി എക്സ്പോ “നോട്ടെക്ക്” ജിദ്ദയിൽ പ്രഢോജ്വലമായി സമാപിച്ചു.

ആധുനിക ലോകത്തിലെ സാങ്കേതിക സംരഭക സാധ്യതകൾ, ശാസ്ത്ര രംഗത്തെ ന്യൂതന സാങ്കേതിക വിദ്യകളുടെ ആശയാവതരണങ്ങളായ ക്രിയേറ്റീവ് കമ്യൂൺ, സോഷ്യൽ മീഡിയ അവയർനസ്, സൈബർ സെക്യൂരിറ്റി, സിറ്റിസൺ ജേണലിസം, ആപ്ലിക്കേഷൻ ഷോക്കേസ്, ആരോഗ്യരംഗത്തെ സാങ്കേതിക വിദ്യാ സാധ്യതകളെ കുറിച്ചുള്ള ഓപ്പൺ ടോക്ക്, ലൈഫ് ടിപ്സ്, വിദ്യാർത്ഥികൾക്കായുള്ള സയൻസ് ബുക്ക് റിവ്യൂ, ശാസ്ത്രമേള, സ്കൂൾ പവലിയനുകൾ,ബുക്ക് ഷെൽഫ് ,എഡ്യൂ എക്സ്പോ തുടങ്ങിയവ പ്രവാസ ലേകത്ത് നവ്യാനുഭവമായി നോട്ടെക്ക് അവതരിപ്പിച്ചു.

പടിഞ്ഞാറേ സൗദിയുടെ പത്ത് പ്രവിശ്യകളിൽ നിന്നായി ഇരുന്നൂറിലതികം മത്സരാർത്ഥികൾ പങ്കെടുത്ത നോട്ടെക്കിൽ ജിദ്ദ സെൻറർ ഒന്നാം സ്ഥാനം നേടി.രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം മക്ക, യാമ്പു സെന്ററുകൾ കരസ്ഥമാക്കി.

സാങ്കേതിക വൈജ്ഞാനിക രംഗത്തെ വിവിധ സംഭാവനകളെ പരിഗണിച്ച് ആർ.എസ്.സി. നൽകുന്ന നോട്ടെക്ക് അവാർഡ്, കിംഗ് അബ്ദുള്ള യൂണിവേഴ്സിറ്റി ഇലക്ട്രിക് ഡിപ്പാർട്ട്മെൻറ് ചെയർ പ്രഫസർ ഡോക്ടർ ശ്രീരാമകുമാറിന് സമ്മാനിച്ചു.കാലിക്കറ്റ് എൻ.ഐ.റ്റിയിലെ പ്രഫസറായിരുന്നു അദ്ദേഹം.

അലി ബുഖാരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോക്ടർ മുഹ്സിൻ സ്വാഗതവും അബ്ദുറഹിമാൻ കുറ്റിപ്പുറം നന്ദിയും പറഞ്ഞു.
ത്വൽഹത്ത് കൊളത്തറ, സിറാജുദ്ധീൻ വേങ്ങര, അബ്ദുറഹ്മാൻ സഖാഫി ചൊമ്പ്രശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.മുജീബ് എ.ആർ.നഗർ, അബ്ദുനാസർ അൻവരി,
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ,ഷാഫി മുസ്ലിയാർ ,ബഷീര്‍ ഹാജി,ബാബു ഔസേഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply