ആർ എസ് സി അൽഐൻ “നോ ടെക്” നവ്യാനുഭവമായി

അൽഐൻ  നോ ടെക്  ജേതാക്കളായ സനാഇയ്യ സ്റ്റക്ടറിന് ഡോ ശാഹുൽ ഹമീദ് ട്രോഫി സമ്മാനിക്കുന്നു.
അൽഐൻ : ആര്‍ എസ് സി  അൽഐൻ  സംഘടിപ്പിച്ച “നോ ടെക്” നോളജ് ആൻഡ് ടെക്നിക്കൽ എക്സ്പോ സമാപിച്ചു. അൽഐൻ മുവൈജി വഫ സ്‌ക്വയറിൽ നടന്ന പരിപാടി പുതുമയാർന്ന സെഷനുകളും വൈവിധ്യമാർന്ന പ്രദർശനങ്ങളും കൊണ്ട് സന്ദർശകർക്ക് നവ്യാനുഭവം പകരുന്നതായി.
           അൽഐൻ ജൂനിയർ സ്കൂൾ വിദ്യാർത്ഥികളായ ആദർശ് , ദേവരാജ് എന്നീ വിദ്യാർത്ഥികൾ തയ്യാറാക്കിയ യു എ ഇ നാഷണൽ ലെവൽ തിങ്ക് സയൻസിൽ വിജയിച്ചതും ഗവണ്മെന്റ് പേറ്റന്റ് സൈൻ ചെയ്തതുമായ അന്ധന്മാരെ സഹായിക്കുന്ന വോക്കിങ് സ്റ്റിക്ക് , അൽഐൻ ഡയറി ജീവനക്കാരൻ സർഫ്രാസ് പ്രദർശിപ്പിച്ച 140 രാജ്യങ്ങളുടെ കറൻസികൾ , അൽഐനിലെ വിവിധ സ്കൂളികളിലെ വിദ്യാർത്ഥികൾ പ്രോജെക്ടസ് പ്രദർശിപ്പിച്ച സയൻസ് ഫെയർ ,ഫിസിയോ തെറാപ്പി ടിപ്സ് കോർണർ ,കരിയർ പോയിന്റ് , സൗജന്യ മെഡിക്കൽ പരിശോധന , സൗജന്യ വ്യക്തിത്വ വികസന ക്ലാസ് തുടങ്ങിയ നിരവധി സെഷനുകളും .സ്കൂൾ വിദ്യാർത്ഥികൾക്ക്  വേണ്ടി വിവിധ മത്സരങ്ങളും നടന്നു. മത്സര പരിപാടികളിൽ സനാഇയ്യ സെക്ടർ ചാമ്പ്യന്മാരായി. ടൌൺ, കുവൈത്താത് സെക്ടറുകൾ രണ്ടും മൂന്നും  സ്ഥാനങ്ങൾ  നേടി.  തുടർന്ന് നടന്ന ജൈവ കൃഷി ബോധവൽക്കരണ ക്ലാസ് , വ്യക്തിത്വ വികസന ക്ലാസ് , ആരോഗ്യ ബോധവൽക്കരണ ക്ലാസ് എന്നീ സെഷനുകൾക്ക് യഥാക്രമം വിജയൻ പിള്ള , ന്യൂട്ടൻസ് അക്കാദമി ഡയറക്ടർ ഷാഫി, അൽവഖാർ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. ശാഹുൽ ഹമീദ് എന്നിവർ നേതൃത്വം  നൽകി.
                  സമാപന സംഗമം ആർ എസ് സി സെൻട്രൽ ചെയർമാൻ അബ്ദുറഹ്മാൻ അമീനിയുടെ അധ്യക്ഷതയിൽ അബ്ദുൾനാസർ കൊടിയത്തൂർ ഉത്ഘാടനം ചെയ്തു.അബ്ദുൽ മജീദ് സഖാഫി, ഡോ.ശാഹുൽ ഹമീദ് , വിജയൻ പിള്ള , ഫദലു മുഹമ്മദാലി, എന്നിവർ ട്രോഫി വിതരണം നടത്തി. ഷാജി ഖാൻ , അസ് ഫർ മാഹി, ഫഹദ് സഖാഫി, സിദ്ദീഖ് പൊന്നാട്, സമദ് സഖാഫി , മുഹമ്മദലി തിരൂർ ,അൻവർ രണ്ടത്താണി  എന്നിവർ സംബന്ധിച്ചു. സിയാദ് രാമനാട്ടുകര സ്വാഗതവും അസ്‌ലം കായ്യത്ത് നന്ദിയും പറഞ്ഞു

Leave a Reply