പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

റിയാദ്‌: ആർ എസ്‌ സി റിയാദ്‌ കലാലയം സാംസ്കാരിക വേദിയുടെ കീഴിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.എം ടി അബ്ദുറഹിമാൻ ദാരിമി ചടങ്ങിനു അദ്ധ്യക്ഷത വഹിച്ചു.ഐ സി എഫ്‌ സെൻട്രൽ ക്ഷേമകാര്യ പ്രസിഡണ്ട്‌ ഉമർ മുസ്ലിയാർ പന്നിയൂർ ഉത്ഘാടനം നിർവ്വഹിച്ചു.
ജീവിതത്തിന്റെ അവസാന നിമിഷമാണെങ്കിലും ഒരു ചെടി നടാൻ കഴിയുമെങ്കിൽ അത്‌ നടുക എന്ന പ്രവാചകാധ്യാപനം ലോക ജനതക്ക്‌ എക്കാലത്തേയും പരിസ്ഥിതി ദിനാചരണത്തിനു നൽകാവുന്ന സുവർണ്ണനീയമായ സന്ദേശമാണെന്ന് വിഷയം അവതരിപ്പിച്ചു കൊണ്ട്‌ ആർ എസ്‌ സി സെൻട്രൽ എക്സിക്യൂട്ടീവ്‌ അംഗം സ്വാദിഖ്‌ സഖാഫി സംസാരിച്ചു.ആർ എസ്‌ സി സെൻട്രൽ കലാലയം കൺവീനർ മുജീബ്‌ തുവ്വക്കാട്‌ സ്വാഗതവും ജമാൽ സഖാഫി നന്ദിയും പറഞ്ഞു.

ഐ സി എഫ്‌ സെൻട്രൽ ക്ഷേമകാര്യ പ്രസിഡണ്ട്‌ ഉമർ മുസ്ലിയാർ പന്നിയൂർ ഉത്ഘാടനം നിർവ്വഹിക്കുന്നു

Leave a Reply