ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

റിയാദ്: ആർ എസ് സി റിയാദ് സെൻട്രൽ ട്രെയിനിംഗ് സമിതിക്ക് കീഴിൽ വിശുദ്ധ ഖുർആൻ വഴികാട്ടുന്നു എന്ന ശീർഷകത്തിൽ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു.കുളത്തൂർ അബ്ദുൽ ഖാദർ ഫൈസി അദ്ധ്യക്ഷത വഹിച്ചു.മൂന്ന് സെഷനുകളിലായി വിഷയാവതരണം നടന്നു.ആർ എസ് സി ഗൾഫ് കൗൺസിൽ രിസാല സമിതി അംഗം മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ സെമിനാർ ഉത്ഘാടനം നിർവ്വഹിച്ചു കൊണ്ട് ഖുർആൻ സൗന്ദര്യം എന്ന വിഷയവും, ഖുർആൻ മാനവികത എന്ന വിഷയത്തിൽ സെൻട്രൽ കലാലയം കൺവീനർ മുജീബ് തുവ്വക്കാട്, സ്ത്രീ മഹത്വം ഖുർആനിൽ എന്ന വിഷയത്തിൽ ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് ദഅവാ സെക്രട്ടറി അബ്ദുസലാം സഖാഫി എന്നിവരും ക്ലാസെടുത്തു.മുനീർ അടിവാരം, ടി പി അബ്ദുൽ കരീം,ഉമറലി കോട്ടക്കൽ ഉമർ പന്നിയൂർ തുടങ്ങിയവർ നേതൃത്വം നൽകി.സെൻട്രൽ ട്രെയിനിംഗ് കൺവീനർ ജമാൽ സഖാഫി സ്വാഗതം പറഞ്ഞു.

ആർ എസ് സി ഗൾഫ് കൗൺസിൽ അംഗം മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ സെമിനാർ ഉത്ഘാടനം ചെയ്യുന്നു

Leave a Reply