റിയാദ് സെൻട്രൽ തല തർത്തീൽ സമാപിച്ചു

റിയാദ്: രിസാല സ്റ്റഡി സർക്കിൾ റിയാദ് സെൻട്രൽ തലത്തിൽ നടത്തിയ തർത്തീൽ സമാപിച്ചു. ജമാൽ സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന സമാപന പരിപാടി അലികുഞ്ഞി മുസ്‌ലിയാർ ഉത്‌ഘാടനം ചെയ്തു. റിയാദിലെ മുപ്പതോളം വരുന്ന യൂനിറ്റുകളിൽ നിന്നും മത്സരിച്ച് പതിനാല് സെക്ടറുകളിൽ രണ്ടാം ഘട്ട മത്സരങ്ങളിലൂടെ പ്രതിഭാത്വം തെളിയിച്ച വിദ്യാർത്ഥികളാണ് മൂന്നാം ഘട്ടമായ സെൻട്രൽ തല മത്സരങ്ങളിൽ മാറ്റുരച്ചത്. ജൂനിയർ, സീനിയർ, ജനറൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ഖുർആൻ പാരായണം, ഹിഫ്ള് , ക്വിസ് എന്നി ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. വിവിധ വിഭാഗങ്ങളിലായി ആദിൽ ഹംസ, അലി അൽത്താഫ്, ഷഹീർ, യാസീൻ ഫയാദ് എന്നീ വിദ്യാർത്ഥികൾ ഒന്നാമതായി. ഉമർ പന്നിയൂർ, അബ്ദുൽ ഖാദർ ഫൈസി, അലി ബുഖാരി , സ്വാദിഖ് സഖാഫി, ഷമീർ രണ്ടത്താണി ഷാജൻ മടവൂർ, ഷുക്കൂർ മടക്കര എന്നിവർ പങ്കെടുത്തു. അമീൻ ഓച്ചിറ സ്വാഗതവും റോഷിൻ മാന്നാർ നന്ദിയും പറഞ്ഞു.

തർത്തീലിന്റെ സെൻട്രൽ തല ഉത്‌ഘാടനം അലിക്കുഞ്ഞി മുസ്‌ലിയാർ നിർവഹിക്കുന്നു

Leave a Reply