വായനാദിന ക്വിസ്‌ മത്സര വിജയിയെ പ്രഖ്യാപിച്ചു

റിയാദ്‌: രിസാല സ്റ്റഡി സർക്കിൾ റിയാദ്‌ കലാലയം സാംസ്കാരിക വേദിക്ക്‌ കീഴിൽ ജൂൺ 19 വായനാദിനത്തിൽ വിവിധ വാട്സ്‌ അപ്പ്‌ ഗ്രൂപ്പുകളിലൂടെ ക്വിസ്‌ മത്സരം സംഘടിപ്പിച്ചു.47 ആളുകൾ പങ്കെടുത്ത മത്സരത്തിൽ 9 പേർ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം നൽകിയപ്പോൾ വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുകയായിരുന്നു.ആർ എസ്‌ സി റിയാദ്‌ സെൻട്രൽ ജനറൽ കൺവീനർ മുനീർ അടിവാരം നറുക്കെടുത്ത്‌ വിജയിയെ പ്രഖ്യാപിച്ചു.റൗദ സെക്ടർ ചെയർമാൻ അബ്ദുൽ സലാം മണ്ണാർക്കാടാണു വിജയി.നവംബറിൽ നടക്കുന്ന റിയാദ്‌ സെൻട്രൽ സാഹിത്യോത്സവിൽ വിജയികൾക്കുള്ള സമ്മാന വിതരണം നടക്കും.സെൻട്രലിൽ കലാലയം സാംസ്കാരിക വേദിക്ക്‌ കീഴിൽ വിവിധ പദ്ധതികൾ ആവിഷ്കരിക്കുകയും വരും നാളുകളിൽ സെക്ടർ തലങ്ങളിൽ കലാമുറ്റം സദസ്സുകളിലൂടെ വായനാസത്ക്കാരം എന്ന പേരിൽ വായനയോട്‌ കൂടുതൽ താൽപര്യം ജനിപ്പിക്കും വിധം കൂടിച്ചേരലുകൾ സംഘടിപ്പിക്കാനും റിയാദ്‌ സെൻട്രൽ കലാലയം സമിതി തീരുമാനിച്ചു.ആർ എസ്‌ സി സൗദി ഈസ്റ്റ്‌ കലാലയം കൺവീനർ സലീം പട്ടുവം വായനാദിന സന്ദേശം കൈമാറി.

ആർ എസ്‌ സി റിയാദ്‌ കലാലയം സാംസ്കാരിക വേദി സംഘടിച്ചിച്ച വായനാദിന ക്വിസ്‌ മത്സര വിജയി അബ്ദുൽ സലാം മണ്ണാർക്കാട്‌

Leave a Reply