തര്‍തീല്‍; ഖുര്‍ആന്‍ മത്സരത്തിന് പ്രൗഢ സമാപനം

ആര്‍ എസ് സി യു.എ.ഇ  ‘തര്‍തീല്‍’ സമാപനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്യുന്നു

 

ഷാര്‍ജ : രിസാല സ്റ്റഡി സര്‍ക്കിള്‍ യു.എ.ഇ നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച ഖുര്‍ആന്‍ മത്സരം ‘തര്‍തീല്‍’ ഷാര്‍ജ യൂത്ത് സെന്ററില്‍ സമാപിച്ചു. സമാപന സംഗമം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി.ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. അനന്തമായ അറിവന്വേഷണങ്ങളിലേക്ക് പ്രേരകമാകുന്നതോടൊപ്പം  ഖുര്‍ആനിന്റെ സാര്‍വ്വ ലൗകീകതയും, മാനവിക മൂല്യങ്ങളും വിളിച്ചോതുന്നതായിരുന്നു തര്‍തീല്‍. ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്, ഖുര്‍ആന്‍ ക്വിസ് എന്നിവ സീനിയര്‍ , ജനറല്‍ വിഭാഗങ്ങളിലായി മുപ്പത്തിയാറ് മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത്. കഴിഞ്ഞ ഒരു മാസമായി യൂനിറ്റ്, സെക്ടര്‍, സെന്‍ട്രല്‍ മത്സരങ്ങളില്‍ മികവ് തെളിയിച്ചവരാണ് ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്. ഇന്ത്യന്‍ അസോസിയേഷന്‍ സെക്രട്ടറി അബ്ദുള്ള മല്ലിശ്ശേരി, അബ്ദുല്‍ കരീം ബിന്‍ ഈദ്, അബൂബക്കര്‍ അസ്ഹരി, അഡ്വ.സലാം പാപ്പിനിശ്ശേരി, പി.കെ.സി.സഖാഫി, സക്കരിയ്യ ഇര്‍ഫാനി എന്നിവര്‍ പ്രസംഗിച്ചു. കുട്ടി പ്രഭാഷണം, ഡോക്യുമെന്ററി പ്രദര്‍ശനം, എന്നിവയും ശുകൂര്‍ ഇര്‍ഫാനിയും സംഘവും നയിച്ച നഅതേ ശരീഫ്, ബുര്‍ദ്ധ:പാരായണം എന്നിവയും നടന്നു. ഹമീദ് സഖാഫി സ്വാഗതവും മുസ്തഫ കൂടല്ലൂര്‍ നന്ദിയും പറഞ്ഞു

Leave a Reply