തർതീൽ;ഖുർആൻ മത്സരം ദുബൈ ജേതാക്കൾ

 

ഷാർജ:രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ച രണ്ടാമത് യു.എ.ഇ തല ഖുർആൻ പാരായണ മത്സരം ‘തർതീൽ’ ദുബൈ ടീം ജേതാക്കളായി . ഷാർജ , അജ്‌മാൻ എന്നീ ടീമുകൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി .
മാനവ സമൂഹത്തിന് ഖുർആനിക സന്ദേശം വെളിച്ചം പകരുമെന്നും , വായനയിലും സാഹിത്യത്തിലും അക്ഷരങ്ങൾക്കൊപ്പം ആശയങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന ഗ്രന്ഥമാണ് ഖുർആൻ എന്നും തർതീൽ അഭിപ്രായപ്പെട്ടു .
സി.എം.എ കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .
അബ്ദു റഹ്‌മാനുബ്നു മദ്റസയിൽ നിന്നും ഹാഫിള് ബിരുദം കരസ്ഥമാക്കി ഷാർജ ഗവൺമെന്റിന്റെ അംഗീകാരം നേടിയ ഹാഫിള് മുർതള അബ്ദുള്ളയെ ചടങ്ങിൽ അനുമോദിച്ചു .
സയ്യിദ് ജുനൈദ് അൽ ബുഖാരി , നാസർ വാണിയമ്പലം , അഹ്മദ് ഷെറിൻ , അബ്ദുൽ ഖാദർ സഖാഫി, നാസൽ അൽ മുഫീദ് , എ.കെ.അബ്ദുൽ ഹക്കീം , മുഹമ്മദ് മാസ്റ്റർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു . മുസ്തഫ കൂടല്ലൂർ സ്വാഗതവും , നിസാർ പുത്തൻപള്ളി നന്ദിയും പറഞ്ഞു .

 

Leave a Reply