പരിസ്ഥിതി സൗഹൃദം ജീവിത ദര്‍ശനമാക്കണം

ഷാര്‍ജ : പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടിയുള്ള ശബ്ദങ്ങളും പ്രവര്‍ത്തനങ്ങളും പ്രഹസനങ്ങളാകുന്ന ഈ കാലത്ത് പരിസ്ഥിതി സൗഹൃദം ജീവിതാദര്‍ശമായി സ്വീകരിക്കുന്ന വ്യക്തികളില്‍ നിന്നേ പരിക്കില്ലാത്ത നല്ല നാളെ പുലരുകയുള്ളൂ എന്ന് കലാലയം സാംസ്‌കാരിക വേദി യു.എ.ഇയുടെ വിവിധഭാഗങ്ങളില്‍ സംഘടിപ്പിച്ച പരിസ്ഥിതി സംഗമങ്ങള്‍ അഭിപ്രായപ്പെട്ടു. പ്രകൃതിയെ മനുഷ്യന്റെ സ്വാര്‍ത്ഥക്ക് വേണ്ടി ചൂഷണം ചെയ്യുകയാണിന്ന്. ഭൂമിയെ നല്ല ആവാസവ്യവസ്ഥയല്ലാതാക്കി മാറ്റുന്നതില്‍ കോര്‍പറേറ്റുകളോടൊപ്പം അധികാരികള്‍ക്കും പങ്കുണ്ട്. വികസനത്തിന്റെ പേരിലാണെങ്കില്‍ പോലും പ്രകൃതി ദുരുപയോഗങ്ങളെ സമ്മതിക്കരുത്. ആക്ടിവിസം ദിനാചരണങ്ങളില്‍ മാത്രം ഒടുങ്ങരുത്. മനുഷ്യന്റെ നില നില്‍പ്പിന് തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന നിരവധി പരിസ്ഥിതി പ്രശ്‌നങ്ങള്‍ ദിനം പ്രതി വര്‍ദ്ധിക്കുന്നത് കണക്കിലെടുത്ത് സമഗ്രമായ പഠനവും പ്രായോഗിക പരിഹാരങ്ങളും സമൂഹ ഉത്തരവാദിത്വത്തിന്റെ ഭാഗമാണെന്നും സംഗമങ്ങള്‍ വിലയിരുത്തി. അബുദാബി, ദുബൈ, അല്‍ ഐന്‍, ഷാര്‍ജ, അജ്മാന്‍ , റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ വിചാര സഭ, ടേബിള്‍ ടോക്, ഹരിത വട്ട , പരിസ്ഥിതി വര്‍ത്താനം, കളറിംഗ്, രചന, ക്വിസ് മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. ഷഫീഖ് ബുഖാരി, നിസാര്‍ പുത്തന്‍പള്ളി, അസീസ് കൈതപ്പൊയില്‍, ഫൈസല്‍ സി.എ, ഇര്‍ഫാദ് മായിപ്പടി സംസാരിച്ചു .

 

 

Posted Under

Leave a Reply