ഹജ്ജ് വളണ്ടിയർ കോർ, ആദ്യ പരിശീലനം പൂർത്തിയായി

ജിദ്ദ:ആർ.എസ്.സി ഹജ്ജ് വളണ്ടിയർ കോറിന് കീഴിലായി ഈ വർഷം സേവനമനുഷ്ടിക്കുന്ന ജിദ്ദയിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർക്കുള്ള ഒന്നാം ഘട്ട പരിശീലനം പൂർത്തിയായി.എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ പരിശീലനം ഉത്ഘാടനം ചെയ്തു.പ്രവാസത്തിന്റെ പ്രയാസഘട്ടത്തിലും സന്നദ്ധ സേവനത്തിന് തയാറാകുന്ന പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.

ജിദ്ദയിൽ നിന്നും റജിസ്റ്റർ ചെയ്ത ഇരുനൂറോളം വളണ്ടിയർമാർ പങ്കെടുത്ത സംഗമത്തിൽ,ഐ സി എഫ് സെന്‍ട്രല്‍ കമ്മറ്റി അംഗം അബ്ദുല്‍ നാസര്‍ അന്‍വരി വളണ്ടിയര്‍ സേവനത്തിന്റെ ആവശ്യകത വിവരിച്ച് പ്രവർത്തകർക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഹാജിമാർക്കായുള്ള സേവനം മുന്‍ കാലങ്ങളില്‍ തന്നെ മക്കക്കാര്‍ തുടങ്ങി വെച്ച സല്‍പ്രവര്‍ത്തനമാണെന്നും നമ്മള്‍ അത് അനുവര്‍ത്തിച്ചു പോരുക മാത്രമാണ് ചെയ്യുന്നതെന്നും സേവനം തീര്‍ത്തും കുറ്റമറ്റതും ഉത്തരവാദിത്വത്തോടെ ചെയ്ത് തീര്‍ക്കേണ്ട പ്രവര്‍ത്തിയാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി
വളണ്ടിയേഴ്‌സ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഐ സി എഫ് മക്രോണ സെക്ടര്‍ പ്രസിഡന്റ് മുഹ്‌സിന്‍ സഖാഫി പങ്കുവെച്ചു. സേവനം തീര്‍ത്തും നിസ്വാര്‍ത്തവും ആത്മ സമര്‍പ്പണം നിറഞ്ഞതുമാവണമെന്ന് അദ്ദേഹം ഉപദേശിച്ചു. എട്ടു സെക്ടറുകളില്‍ നിന്നുമുള്ള വളണ്ടിയര്‍മാര്‍ പങ്കെടുത്തു സിറ്റിങ്ങില്‍ ശംസുദ്ധീന്‍ നിസാമി, ആര്‍ എസ് സി ജിദ്ദ സെന്ട്രല്‍ കണ്‍വീനര്‍ മന്‍സൂര്‍ ചുണ്ടമ്പറ്റ, സൗദി വെസ്റ്റ് നാഷണല്‍ പ്രവര്‍ത്തക സമിതി അംഗം റാഷിദ് മാട്ടൂല്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply