കലാലയം സാംസ്‌കാരിക വേദി ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു

ജിദ്ദ:യുദ്ധ കൊതിയുടെ തുല്യയില്ലാത്ത ക്രൂരതകൾ സമ്മാനിച്ച ഹിരോഷിമയിയിലെയും നാഗസാക്കിയിയിലെയും ദിനങ്ങൾ അനുസ്മരിച്ചു കലാലയം സാംസ്‌കാരിക വേദി സൗദി വെസ്റ്റ് ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു ..
യുദ്ധം വിതക്കുന്ന ദുരിതങ്ങളിൽ അന്നവും പാർപ്പിടവും വിദ്യാഭാസവും നഷ്ടപ്പെട്ടു ജീവിതം ദുരിതമായവരുടെ വേദനകൾ പുതു തലമുറയെ അറിയിക്കുകയാണ് ചിത്ര രചനാ മത്സരത്തിലൂടെ ലക്‌ഷ്യം വെക്കുന്നത് …
“തുടരുന്ന ക്രൂരത,പിടയുന്ന ജീവൻ “എന്ന വിഷയത്തിൽ 20വയസ്സിനു താഴെയുള്ള സൗദി പ്രവാസികൾക്ക് മത്സരത്തിൽ പങ്കെടുക്കാം …
ആഗസ്ത് 9നു രാത്രി 10നു മുമ്പ് ലഭിക്കുന്ന രചനകളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുക്കുക
ജീവികളുടെ രൂപങ്ങളെക്കാൾ ആശയ സമ്പുഷ്ടതയുള്ള ചിത്രങ്ങൾക്കാണ് മുൻ‌തൂക്കം നൽകുക .
ലുഖ്മാൻ വിളത്തൂർ,തൽഹത് കൊളത്തറ,നൗഫൽ എറണാകുളം അടങ്ങുന്ന 5അംഗ ജൂറിയാണ് ഫലം നിശ്ചയിക്കുക ..രചനകൾ 0530963826 എന്ന വാട്സ അപ്പ്‌ നമ്പറിലേക്കാണ്‌ ‌ അയക്കേണ്ടത്‌

Leave a Reply