സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സിന് സമാരംഭം കുറിച്ച് പ്രൊലോഗ്

അബൂദാബി: ആകാശം അകലെയല്ല എന്ന പ്രമേയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫില്‍ 55 കേന്ദ്രങ്ങളില്‍ നടത്തുന്ന വിദ്യാര്‍ഥി സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ച് യു എ യില്‍ എട്ട് കേന്ദ്രങ്ങളില്‍ ‘പ്രൊലോഗ്’ നടന്നു . രക്ഷിതാക്കള്‍ക്കൊപ്പം ഗള്‍ഫില്‍ കഴിയുന്ന കുട്ടികളില്‍ വിദ്യാര്‍ഥിത്വം വീണ്ടെടുത്ത് സാമൂഹീകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളുടെ പ്രഖ്യാപനമായിരുന്നു പ്രൊലോഗ്. 
 
അബൂദാബി സിറ്റി, അബൂദാബി ഈസ്റ്റ്, അല്‍ ഐന്‍, ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ എട്ട് സെന്‍ട്രല്‍ ഘടകങ്ങളില്‍ നടന്ന സമ്മേളനങ്ങള്‍ യഥാക്രമം അഡ്വ. സൊട്ടി പോളികാര്‍പ്, മുഹമ്മദ് ശരീഫ്, ഉമറുല്‍ ഫാറൂഖ് മാസ്റ്റര്‍, അഡ്വ.റഷീദ് ബാബു, ഡോ. കെ മുഹമ്മദ് അസ്ലം ഖാന്‍, സൈഫുദ്ദീന്‍ പി. ഹംസ, അനൂപ് കേച്ചേരി, മുഹമ്മദ് മാസ്റ്റര്‍ പല്ലാര്‍ തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളാണ് ഈ ലോകത്തെ ഏറ്റവും വലിയ സമ്പാദ്യം. അവരെ മനുഷ്യസ്‌നേഹികളും ഏത് പ്രതിസന്ധിഘട്ടങ്ങളേയും തരണം ചെയ്യാന്‍ കഴിവുള്ളവരായും രൂപപെടുത്തുക എന്ന വര്‍ത്തമാനകാലത്തെ വലിയ ദൗത്യമാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ ഏറ്റെടുക്കുന്നതെന്ന് സംഗമം അഭിപ്രായപ്പെട്ടു. 
ഒക്ടോബര്‍ അവസാന വാരം നടക്കുന്ന ‘ടീന്‍സ് കോണ്‍’ നു മുന്നോടിയായി ‘ഓക്‌സിലിയ’ ടീച്ചേഴ്‌സ് സംഗമം, എലൈറ്റ് പാരന്റ്‌സ് മീറ്റ്, മുഅല്ലിം എക്‌സിക്യൂട്ടീവ് മീറ്റ്, സ്‌കൈ ടച്ച് തുടങ്ങിയ പരിപാടികള്‍ സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 
പ്രഖ്യാപന സംഗമത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശനം, സന്ദേശ പ്രഭാഷണം, തീം സോങ്ങ്, കോണ്‍ഫറന്‍സ് ബോര്‍ഡ് രൂപീകരണം തുടങ്ങിയവ നടന്നു. മുസ്തഫ ദാരിമി കടാങ്കോട്, ഹമീദ് പരപ്പ, സി.എം.എ ചേറൂര്‍, അബൂബക്കര്‍ അസ്ഹരി, അബ്ദുസ്സലാം മാസ്റ്റര്‍ കാഞ്ഞിരോട്, അലി അക്ബര്‍, അബ്ദുല്‍ ഹക്കീം എ.കെ, ഉസ്മാന്‍ മുസ്‌ലിയാര്‍ ടി എന്‍ പുരം, സകരിയ്യ ശാമില്‍ ഇര്‍ഫാനി, കബീര്‍ കെ.സി, അബ്ദുല്‍ ഹമീദ് സഖാഫി പുല്ലാര തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply