പ്രലോഗ്, രിസാല സ്റ്റഡി സർക്കിൾ സ്റ്റുഡന്റ്സ് കോൺഫറൻസ് പ്രഖ്യാപിച്ചു

യാമ്പു: പ്രവാസി വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യം വെച്ച് ഒക്ടോബർ 20 31 കാലയളവിൽ രിസാല സ്റ്റഡി സർക്കിൾ നടത്തുന്ന യാമ്പു സൻെട്രൽ ടീൻസ് കോൺ, വിദ്യാർത്ഥി സമ്മേളനം പ്രഖ്യാപിച്ചു.
2018 ഒാക്ടോബർ 26ന് ആകാശം അകലെയല്ല എന്ന പ്രേമേയത്തിലാണ് ടീൻസ് കോൺനടക്കുക. പ്രവാസ ലോകത്ത് രക്ഷിതാക്കൾക്കൊപ്പം കഴിയുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളെയാണ് ടീൻസ് കോണിലൂടെ രിസാല സ്റ്റഡി സർക്കിൾ അഭിസംബോധനം ചെയ്യുക. സമ്പാദ്യം എന്ന ഒറ്റലക്ഷ്യത്തിനായി ആയുസ് തീർക്കുന്ന പ്രവാസികൾ തങ്ങളുടെ കൂടെയുള്ള വിദ്യാർത്ഥികളുടെ പാഠ്യേതര വിഷയങ്ങളിലും സമൂഹിക പ്രതിബദ്ധതയിലും വേണ്ടത്ര ശ്രദ്ധിക്കുന്നില്ല.ഗുരുവര്യർ, രക്ഷിതാക്കൾ, അദ്ധ്യാപകർ, സാമൂഹിക പ്രവർത്തകർ, കൂട്ടുകാർ, പ്രകൃതി ,പരിസരങ്ങൾ, പുസ്തകങ്ങൾ, കവിതകൾ, കാറ്റ്, പൂവ് എല്ലാം അതിന്റെ അർത്ഥത്തിലുള്ള ബാല്യവും വിദ്യാർത്ഥിത്വവും പ്രവാസി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനുള്ള വഴി തേടലാണ് ടീൻസ് കോണിലൂടെ ആർ.എസ്.സി.ലക്ഷ്യം വെക്കുന്നത്.
സമ്മേളത്തിന്റെ ഭാഗമായി “വിസിറ്റി “ലൂടെ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളെയും നേരിൽ കാണുക, വിദ്യാർത്ഥികളുടെ പ്രാദേശിക സംഗമം”സ്കൈ ടച്ച്” ,അദ്ധ്യാപകർ വിദ്യാർത്ഥികൾക്കായി സംഗമിക്കുന്ന”ഒാക്സില″ ,രക്ഷിതാക്കളുടെ”എലൈറ്റ്” സംഗമം എന്നിവ നടക്കും.
വിദ്യാർത്ഥികളുടെ സേവന സന്നദ്ധ സംഘമായ സ്കൈ ടീം, പ്രവാസി വിദ്യാർത്ഥികളുടെ വിദ്യാർത്ഥി അവകാശ രേഖ, വിദ്യാർത്ഥി കൂട്ടാഴ്മയായ സ്റ്റുഡന്റ്സ് സർക്കിൾ തുടങ്ങിയവ വിദ്യാർത്ഥി സമ്മേളത്തിൽ നിലവിൽ വരും.
യാമ്പു സൻെട്രൽ കോൺഫറൻസ് ബോർഡ് ഡയറക്ടറായി ഹകീം പൊന്മളയെയും പാരന്റ്സ മീറ്റ് ചുമതലയുള്ള എലേറ്റ് ഡയറക്ടറായി അശ്റഫ് മാസ്റ്ററെയും ടീൻസ് കോണ് ഡയറക്ടറായി ശിഹാബുദ്ധീൻ പേരാമ്പ്രയെയും പ്രോഗ്രാം ഡയറക്ടറായി ശരീഫ് കൊടുവള്ളിയെയും മാർക്കറ്റിംഗ് ഡയറക്ടറായി അലി കളിയാട്ടമുക്കിനെയും തെരഞ്ഞെടുത്തു. എെസിഎഫ് മദീന പ്രൊവിൻസ് സക്രെട്ടറി മുസ്തഫ കല്ലിങ്ങൽ പറമ്പ്, എെ സി എഫ് യാമ്പു സൻെട്രൽ പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫി മണ്ണാർക്കാട്,  ആർ എസ് സി നാഷണൽ എക്സിക്യൂട്ടീവ് റാഷിദ് മാട്ടൂൽ തുടങ്ങിയവർ സംബന്ധിച്ചു.
Posted Under

Leave a Reply