അസീർ സെൻട്രൽ പ്രൊലോഗ്

പ്രവാസി വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യം വെച്ച് രിസാല സ്റ്റഡി സർക്കിൾ നടത്തുന്ന അസീർ സെൻട്രൽ ടീൻസ് കോൺ ,വിദ്യാർത്ഥി സമ്മേളനം പ്രഖ്യാപിച്ചു

ഒക്ടോബർ 26 നു ആകാശം അകലെയല്ല എന്ന പ്രമേയത്തിലാണ് ടീൻസ് കോൺ നടക്കുക.പ്രവാസ ലോകത്ത് രക്ഷിതാക്കൾക്കൊപ്പം കഴിയുന്ന വിദ്യാർത്ഥി വിദ്യാര്ഥിനികളെയാണ് ടീൻസ് കോണിലൂടെ രിസാല സ്റ്റഡി സർക്കിൾ അധിസംബോധന ചെയ്യുക. സമ്പാദ്യം എന്ന ഒറ്റ ലക്ഷ്യത്തിനായി ആയുസ്സു തീർക്കുന്ന പ്രവാസികൾ തങ്ങളുടെ കൂടെയുള്ള വിദ്യർത്ഥികളുടെ പാഠ്യേതര വിഷയങ്ങളിലും സാമൂഹിക പ്രതിബദ്ധതയിലും വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. ഗുരുവര്യർ ,രക്ഷിതാക്കൾ ,അദ്ധ്യാപകർ,സാമൂഹിക പ്രവർത്തകർ ,കൂട്ടുകാർ ,പ്രകൃതി ,പരിസരങ്ങൾ ,പുസ്തകങ്ങൾ.കവിതകൾ ,കാറ്റ് ,പൂവ് എല്ലാം അതിന്റെ അർത്ഥത്തിലുള്ള ബാല്യവും വിദ്യാർഥിത്വവും പ്രവാസി വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനുള്ള വഴി തേടലാണ് ടീൻസ് കോണിലൂടെ ആർ.എസ്.സി .ലക്ഷ്യം വെക്കുന്നത്.

സമ്മേളനത്തിന്റെ ഭാഗമായി “വിസിറ്റി “ലൂടെ പ്രദേശത്തെ മുഴുവൻ വിദ്ധാർത്ഥികളെയും നേരിൽ കാണുക, വിദ്യാർത്ഥികളുടെ പ്രാദേശിക സംഗമം “സ്കൈ ടച്ച് ” അദ്ധ്യാപകർ വിദ്യാർത്ഥികൾക്കായി സംഗമിക്കുന്ന “ഓക്സില ” രക്ഷിതാക്കളുടെ “എലൈറ്റ് ” സംഗമം എന്നിവ സെപ്റ്റംബർ ഒക്ടോബര് മാസങ്ങളിൽ നടക്കും .

വിദ്യാർത്ഥികളുടെ സേവന സന്നദ്ധ സംഘമായ സ്കൈ ടീം, പ്രവാസി വിദ്യാർത്ഥികളുടെ വിദ്യാർത്ഥി അവകാശ രേഖ ,വിദ്യാർത്ഥി കൂട്ടായ്മയായ സ്റ്റുഡന്റസ് സർക്കിൾ തുടങ്ങിയവ സമ്മേളനത്തിൽ നിലവിൽ വരും.

അസീർ സെൻട്രൽ കോൺഫറൻസ് ബോർഡ് ഡയറക്ടറായി സത്താർ പതിമംഗലത്തിനെയും പേരന്റ്സ് മീറ്റ് ചുമതലയുള്ള എലൈറ്റ് ഡയറക്ടറായി ഹസ്സൻ അഹ്‌സനി കാലടിയെയും ടീൻസ് കോൺ ഡയറക്ടറായി സൈനുദ്ധീൻ അമാനിയെയും പ്രോഗ്രാം ഡയറക്ടറായി മെഹ്‌മൂദ്‌ സഖാഫി മാവൂരിനെയും മാർക്കറ്റിംഗ് ഡയറക്ടറായി സാജിദ് സഖാഫിയെയും തിരഞ്ഞെടുത്തു.

ഖമീസ് ഖാദിസിയ്യ ഹാളിൽ അൻസിലിൻന്റെ ഖിറാഹത്തോടെ നടന്ന പ്രോലോഗ് ഇബ്രാഹിം സഖാഫി എരുവാട്ടി  ഉൽഘാടനം ചെയ്തു.മുഹമ്മദ് റാഫി, അബ്ദുല്ല ദാരിമി,അസീസ് മടവൂർ,മുഹമ്മദ് കുട്ടി,സൈനുദ്ധീൻ അമാനി, നൂറുദ്ധീൻ കുറ്റിയാടി ,ടി ടി ഇർഫാനി, പ്രൊഫസ്സർ ശാഹുൽ, പ്രൊഫെസ്സർ ജാബിർ തുടങ്ങിയവർ സംബന്ധിച്ചു.നിയാസ് കോഴിക്കോട് സ്വാഗതവും മെഹ്‌റൂഫ് അലി നന്ദിയും പറഞ്ഞു

Posted Under

Leave a Reply