സ്റ്റുഡൻസ് കോൺഫ്രൻസിൻ  ആരവവുമായി  പ്രൊലോഗ് സംഘടിപ്പിച്ചു.

ഫർവാനിയ: “ആകാശം അകലെയല്ല” എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ ഗൾഫിലുടനീളം നടത്തുന്ന വിദ്യാർഥി സമ്മേളനങ്ങളുടെ പ്രഖ്യാപനവുമായി കുവൈത്തിൽ പ്രലോഗ് സംഘടിപ്പിച്ചു. ഒക്ടോബർ അവസാന വാരം കുവൈത്തിലെ നാലു സെൻട്രൽ കേന്ദ്രങ്ങളിൽ വച്ച് വിവിധ പദ്ധതികളുമായി വിപുലമായ വിദ്യാർഥി സമ്മേളനങ്ങൾ അരങ്ങേറും.

പ്രവാസ ലോകത്തെ പ്രതിസന്ധികൾ വിഷയീഭവിക്കുന്ന അവസരങ്ങളിലൊന്നും ചർച്ചക്ക് വിധേയമാവാത്ത ഒന്നാണ് ഗൾഫ് വിദ്യാർഥിത്വം. ചുറ്റുപാടുകൾ മുഴുവൻ സമ്പത്തിനു പിന്നാലെ നെട്ടോട്ടമോടുന്ന സമകാലിക ഗൾഫ്  സാഹചര്യത്തിൽ,  ഇടുങ്ങിയ ഫ്ലാറ്റുകൾക്കകത്ത് പുസ്തകത്താളുകളിലും പ്രൊജക്ട് വർക്കുകളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും തളച്ചിടപ്പെടുന്ന കുരുന്നുകളിൽ ആത്മ വിശ്വാസം വളർത്തി, അതിരുകളില്ലാത്ത ആകാശത്തേക്ക് കൈപിടിച്ചുയർത്തുക എന്ന വലിയ ദൗത്യമാണ് രിസാല സ്റ്റഡി സർക്കിൾ ഏറ്റെടുക്കുന്നതെന്ന് സംഗമങ്ങളിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ഗൾഫ് വിദ്യാർഥികൾ നേരിടുന്ന വൈവിധ്യങ്ങളായ മാനസിക – ശാരീരിക പ്രതിസന്ധികളിലേക്ക് വെളിച്ചം വീശുന്ന ഡോക്യുമെന്ററി പ്രദർശനവും സമ്മേളന ഗാനവും പ്രഖ്യാപന സമ്മേളനത്തെ മികവുറ്റതാക്കി.

സാൽമിയ, ഫർവാനിയ, അബ്ബാസിയ,  ഫഹാഹീൽ എന്നീ നാലു കേന്ദ്രങ്ങളിൽ വച്ച് ഒരേ സമയം നടന്ന പ്രലോഗിൽ സത്താർ കുന്നിൽ, അലവി സഖാഫി തെഞ്ചേരി,അബ്ദുല്ല സാഹിബ് വടകര, അഡ്വ. തൻവീർ ഉമർ, അസീസ് മാസ്റ്റർ, സ്വാദിഖ് കൊയിലാണ്ടി, ജാഫർ ചപ്പാരപ്പടവ്, സലീം മാസ്റ്റർ, ശിഹാബ് വാണിയന്നൂർ, അബ്ദുൽ റഷീദ് മോങ്ങം, റാഷിദ് ചെറുശ്ശോല തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply