ടീൻസ്‌ കോൺ : വിദ്യാർഥി സമ്മേളനം ഒക്ടോബർ 26 ന്‌

ദമ്മാം : ആകാശം അകലെയല്ല എന്ന പ്രമേയത്തിൽ രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന സ്റ്റുഡൻസ്‌ കോൺഫറൻസ്‌, ടീൻസ്‌ കോൺ, ദമ്മാമിൽ ഒക്റ്റോബർ 26 ന്‌ നടക്കും.  കുട്ടികൾ അഭിമുഖീകരിക്കുന്ന നാനാതരം പ്രശ്നങ്ങളെ പ്രവാചക മാതൃകകളുടെ വെളിച്ചത്തിൽ അഭിമുഖീകരിക്കണമെന്ന്‌ സുന്നി യുവജന സംഘം സംസ്ഥാന ഉപാധ്യക്ഷൻ ഡോ. മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം പ്രഖ്യാപന പ്രഭാഷണത്തിൽ ഉദ്ബോധിപ്പിച്ചു. ഗൾഫിൽ കഴിയുന്ന കുട്ടികളിൽ വിദ്യാർഥിത്വം വീണ്ടെടുത്ത് അവരുടെ സാമൂഹീകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തിൽ ഗൾഫിൽ 55 കേന്ദ്രങ്ങളിലാണ്‌ ഒക്റ്റോബറിൽ സമ്മേളനം സംഘടിപ്പിക്കുന്നത്.
പ്രോലോഗ്‌ എന്ന പേരിൽ ദമ്മാം അൽ അബീർ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടന്ന പ്രഖ്യാപന സമ്മേളനം അൽ മുനാ ഇന്റർ നാഷനൽ സ്കൂൾ പ്രിൻസിപ്പാൾ മമ്മു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നാനാ തുറകളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ  സ്വപ്നവും പ്രതീക്ഷയും വളർന്നു വരുന്ന മക്കളാണെന്നും അവരുടെ ബാല്യം നഷ്ടമാകുന്നത്‌ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ സുനിൽ മുഹമ്മദ്‌ 9 അംഗ കോൺഫറൻസ്‌ ബോർഡ്‌ പ്രഖ്യാപനം നടത്തി. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഹമ‍ീദ് വടകര,  ഐ സി എഫ്‌ സെന്റ്രൽ ദഅവാ സെക്രട്ടറി അബ്ബാസ്‌ തെന്നല എന്നിവർ ആശംസാപ്രഭാഷണം നടത്തി.
ആകാശം അകലെയല്ല എന്ന വിഷയത്തിൽ ഡോക്യുമന്ററി പ്രദർശനം നടന്നു. തുടർന്ന്‌ സല്‌മാൻ മാവൂരിന്റെ നേതൃത്വത്തിൽ നടന്ന കോൺഫറൻസ്‌ ഗാനം  സദസ്സിന്റെ മനം കവർന്നു. വിദ്യാർഥികൾ നിയന്ത്രിച്ച പരിപാടിയിൽ ലാസിം ഷഹദ്‌ ആധ്യക്ഷം വഹിച്ചു.  RSC സ്റ്റുഡൻസ്‌ കൺവീനർ സയ്യിദ്‌ സഫ്‌വാൻ കൊന്നാര്‌ സ്വാഗതവും അയ്മൻ മുഹമ്മദ് നന്ദിയും പറഞ്ഞു.
Posted Under

Leave a Reply